01:02pm 12 November 2026
NEWS
കൊച്ചി മെട്രോ മോക്ക് ഡ്രിൽ നടത്തി
30/12/2025  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ മോക്ക് ഡ്രിൽ നടത്തി

പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പും കൂടുതൽ ശക്തമാക്കുന്നതിനായി കൊച്ചി മെട്രോ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച്  മോക്ക് ഡ്രിൽ നടത്തി.

മെട്രോ സ്റ്റേഷനിലും അതിന്റെ പരിസരങ്ങളിലും  വിവിധ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന കടുത്ത തിരക്ക്, പരക്കം പായൽ തുടങ്ങിയവ നേരിടുന്നതിനുള്ള വിവിധ ഏജൻസികളുടെ പ്രവർത്തന തയ്യാറെടുപ്പ് , ഏകോപനം, പ്രതികരണ ശേഷി, തുടങ്ങിയവ വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു മോക്ക് ഡ്രിലിന്റെ ലക്ഷ്യം.

പാലാരിവട്ടം സ്റ്റേഷന്റെ പ്രവേശന ഭാഗത്ത് കൃതൃമ സാഹചര്യം സൃഷ്ടിച്ചാണ് അടിയന്തര പ്രോട്ടോകോൾ സംവിധാനം പ്രവർത്തന സജ്ജമാക്കി മോക്ക് ഡ്രിൽ നടത്തിയത്. തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ (SOP) , ആശയവിനിമയത്തിലും വിഭവ വിന്യാസത്തിലും ഉള്ള പോരായ്മകൾ , ഏജൻസികൾ തമ്മിലുള്ള സുഗമമായ സഹകരണം തുടങ്ങിയവ വിലയിരുത്തി. കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ് & മെയിന്റനൻസ്), എ. മണികണ്ഠന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ എസ്‌ഡിജിഎം (ഓപ്പറേഷൻസ്) സായ് കൃഷ്ണ, ഡി.ജി.എം (സേഫ്റ്റി) അരുൺ, ചീഫ് സെക്യൂരിറ്റി ഓഫീസർ ജിജിമോൻ കെ. എം, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്  നിസാമുദ്ദീൻ, കൊച്ചി മെട്രോ സ്പെഷ്യൽ പൊലീസ് ഓഫീസർ കമാൻഡിംഗ് ബിനു, കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ എസ്‌.എച്ച്‌.ഒ രാജേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എസ്‌.എച്ച്‌.ഒ, സനീഷ് എസ്, ഫയർ & റെസ്ക്യൂ സർവീസസ് അസിസ്റ്റന്റ് ഫയർ ഓഫീസർ ജീവൻ ഐസക്ക്, എറണാകുളം ആർ.എം.ഒ ഡോ. വർഗീസ് തോമസ് , ഡോഗ് സ്ക്വാഡ്,  ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img