NEWS
കൊച്ചി മെട്രോ കേരള മെട്രോ ഡേ ആചരിച്ചു
17/06/2026 08:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
കേരള മെട്രോ ഡേ ദിനാചരണം കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർമാരായ ഡോ. എം.പി രാം നവാസ്, സഞ്ജയ് കുമാർ, ജനറൽ മാനേജർമാരായ മിനി ഛബ്ര, ജോൺസൺ റ്റി സിഎന്നിവർ സമീപം
കൊച്ചി മെട്രോയുടെ ഒമ്പതാം വാർഷികത്തിൻ്റെ ഭാഗമായി കേരള മെട്രോ ഡേ ആഘോഷിച്ചു. കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ട ജൂണ്‍ 17 ആണ് കേരള മെട്രോ ദിനമായി എല്ലാവര്‍ഷവും ആചരിക്കുന്നത്.മുട്ടം ഡിപ്പോയിൽ നടന്ന ദിനാചരണം മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മാരായ ഡോ. എം.പി രാം നവാസ്, സഞ്ജയ് കുമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്, ഫോട്ടോ കോണ്ടെസ്റ്റ്, കൂട്ടയോട്ടം,ക്വിസ് തുടങ്ങിയ വിവിധ തരത്തിലുള്ള മൽസരങ്ങൾ മുതലായവ സംഘടിപ്പിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








