NEWS
കൊച്ചി മെട്രോ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
26/01/2026 05:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വോക്കത്തോണോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ ദേശീയ പതാക ഉയർത്തി. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ അനുസ്മരിച്ച അദ്ദേഹം, പൊതുസേവനത്തോടും സുസ്ഥിര നഗര ഗതാഗതത്തോടുമുള്ള കെഎംആർഎല്ലിന്റെ പ്രതിബദ്ധത ആവർത്തിച്ചു.ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷങ്ങൾ ദേശാഭിമാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകി.ചടങ്ങിൽ കെ എം ആർ എൽ ഡയറക്ടർമാരായ സഞ്ജയ് കുമാർ, ഡോ. എം പി രാം നവാസ്, ചീഫ് ജനറൽ മാനേജർമാരായ എ മണികണ്ഠൻ, ഷാജി ജനാർദ്ദനൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








