10:51am 04 November 2026
NEWS
ആലുവയിൽ കൊച്ചി മെട്രോ ഓട്ടോ ഫീഡർ സർവ്വീസ് ഓട്ടോമേറ്റഡ് എ ഐ ക്യൂ സിസ്റ്റം ആരംഭിച്ചു
13/01/2025  04:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആലുവയിൽ കൊച്ചി മെട്രോ ഓട്ടോ ഫീഡർ സർവ്വീസ് ഓട്ടോമേറ്റഡ് എ ഐ ക്യൂ സിസ്റ്റം ആരംഭിച്ചു
HIGHLIGHTS

കൊച്ചി മെട്രോ ഓട്ടോ ഫീഡർ സർവ്വീസ് ഓട്ടോമേറ്റഡ് എ ഐ  ക്യൂ സിസ്റ്റം ആലുവ മെട്രോ സ്റ്റേഷനിൽ 
കെ എം ആർ എൽ  എം ഡി ലോക്നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നു. 
സൈമൺ ഇടപ്പള്ളി, നിഷാന്ത് രവീന്ദ്രൻ, എം.ബി.സ്യമന്തഭദ്രൻ, ബിനു വർഗീസ് എന്നിവർ സമീപം.

കൊച്ചി: കൊച്ചി മെട്രോ ഓട്ടോ ഫീഡർ സർവ്വീസ് ഓട്ടോമേറ്റഡ് എ ഐ ക്യൂ സിസ്റ്റം ആലുവ മെട്രോ സ്റ്റേഷനിൽ 
കെ എം ആർ എൽ  എം ഡി ലോക്നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

കൊച്ചി മെട്രോയിലെ ഫീഡർ ഓട്ടോ യാത്രക്കാർക്ക് നിരക്കിലെ കൃത്യതയും, സ്ത്രീകൾ അടക്കമുള്ള യാത്രക്കാരുടെ സുരക്ഷയും, ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനവും ഉപയോഗപ്പെടുത്തുവാൻ കഴിയുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

ആലുവ മെട്രോ സ്റ്റേഷനിൽ കൂടിയ യോഗത്തിൽ എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് 
കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് എം.ബി. സ്യമന്തഭദ്രൻ അദ്ധ്യക്ഷനായിരുന്നു. വൺടി സ്മാർട്ട് മൊബിലിറ്റി സിഇഒ നിഷാന്ത് രവീന്ദ്രൻ, 
കെ എം ആർ എൽ അർബൻ ട്രാൻസ്പോർട്ട് 
എജിഎം ഗോകുൽ ടി.ജി, എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് 
കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർന്മാരായ സൈമൺ ഇടപ്പള്ളി, ബിനു വർഗ്ഗീസ്, ആലുവ മേഖല ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എ.കുഞ്ഞുമോൻ,
ഭാരവാഹികളായ പോളി ഫ്രാൻസീസ്, പി.പി.ബ്രൈറ്റ്, 
ഹനീഫ ഞറളക്കാടൻ, 
സി.വി.അനിൽ, 
ജയപ്രകാശ്, 
സുരേഷ് ബാബു, 
സജീബ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img