12:03am 28 June 2026
NEWS
പൾസ് പോളിയോ വാഹന പ്രചരണ പരിപാടി കൊച്ചി മേയർ അഡ്വ. മിനിമോൾ വി കെ ഉദ്ഘാടനം ചെയ്തു
27/06/2026  07:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പൾസ് പോളിയോ വാഹന പ്രചരണ പരിപാടി കൊച്ചി മേയർ അഡ്വ. മിനിമോൾ വി കെ ഉദ്ഘാടനം ചെയ്തു

കൊച്ചി: 2026 ജൂൺ 28 ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ൻ്റെ സഹകരണത്തോടെ നടത്തുന്ന വാഹന പ്രചരണ പരിപാടിയുടെ  ഫ്‌ളാഗ് ഓഫ് കർമ്മം കൊച്ചി മേയർ അഡ്വ മിനി മോൾ വി കെ  നിർവ്വഹിച്ചു . കൊച്ചി നഗരസഭ ഹെൽത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി സീന ടീച്ചർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഷാഹിർഷാ ആർ, അഡീഷണൽ ഡിഎംഒ ഡോ ആശ കെ കെ , ആർസിഎച്ച് ഓഫീസർ ഡോ രശ്മി എം എസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ ആരതി കൃഷ്‌ണൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ  ഓഫീസർ ഡോ രജനി ജി, ടെക്നിക്കൽ അസിസ്റ്റൻ്റ് മാരായ  കെ ടി സന്തോഷ് കുമാർ, ബാബു എം ആർ എന്നിവർ പങ്കെടുത്തു. എറണാകുളം ഡിസ്ട്രിക് ട് റോട്ടറി 3205 ൻ്റെ സഹകരണത്തോടുകൂടിയാണ് വാഹന പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ LED വാൻ പര്യടനം നടത്തും. 

ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും , സന്നദ്ധ സംഘടനകളുടെ  സഹകരണത്തോടെ നടത്തിയിട്ടുള്ളത്. ആരോഗ്യ സ്ഥാപനങ്ങൾ, അങ്കണവാടികൾക്ക് പുറമേ മേജർ റയിൽവേ, ബസ് സ്‌റ്റേഷനുകൾ, ലുലു മാൾ , ഫോറം മാൾ, സെൻ്റർ സ്‌ക്വയർ മാൾ എന്നിവിടങ്ങളിലും  ആലുവ, തൃപ്പുണിത്തുറ, തൈക്കൂടം,പേട്ട, എളംകുളം,ടൗൺഹാൾ , കലൂർ, ജെ എൽ എൻ സ്റ്റേഡിയം,കടവന്ത്ര,ചങ്ങമ്പുഴ പാർക്ക് എറണാകുളം സൗത്ത് എന്നീ മെട്രോ സ്‌റ്റേഷനുകളിലും പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചേരാനല്ലൂർ    ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് രാവിലെ 9. 30 മണിക്ക് എറണാകുളം എംഎൽഎ ശ്രീ ടി ജെ വിനോദ് നിർവഹിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img