03:46am 13 November 2026
NEWS
അടിസ്‌ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി കൊച്ചി ഗ്രീൻ ബോണ്ട്
24/02/2026  08:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അടിസ്‌ഥാന  സൗകര്യ വികസനം ലക്ഷ്യമാക്കി കൊച്ചി ഗ്രീൻ ബോണ്ട്

കൊച്ചി: കൊച്ചിയുടെ സമഗ്ര ഗ്രീൻ - ബ്ലൂ - ഗ്രേ അടിസ്‌ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി ഗ്രീൻ ബോണ്ട് ഇറക്കാൻ ലക്ഷ്യമിടുന്നതായി ബജറ്റ് പ്രഖ്യാപനം. വാസയോഗ്യമായ നഗരങ്ങൾക്കായി ഒരുക്കുന്ന പരിസ്‌ഥിതി കാലാവസ്‌ഥാ ജൈവ വൈവിധ്യ സൗഹാർദമായ  വികസന നയങ്ങൾക്കായി സാങ്കേതികതയും ഹരിത മാർഗങ്ങളും ജലവിഭവ മാനേജ്‌മെന്റും ഒന്നിക്കുന്ന വികസനമാണ് ഗ്രീൻ - ബ്ലൂ - ഗ്രേ അടിസ്‌ഥാന സൗകര്യ വികസനം. കായലുകളുടേയും കനാലുകളുടെയും നഗരമായ കൊച്ചിയുടെ പരിസ്‌ഥിതിക്ക്‌ ഏറ്റവും അനുയോജ്യമായ വികസന നയമാണിത്. പ്രകൃത്യാധിഷ്ഠിതമായ പരിഹാര മാർഗങ്ങളിൽ ഊന്നിയുള്ള കൊച്ചിയിലെ കനാലുകളുടെ ആധുനികവത്കരണവും പുതിയ നീല ഹരിതയിടങ്ങളുടെ നിർമാണവും നിലവിലുള്ളവയുടെ പുനര്ജീവനവും സമഗ്ര വികസനവും കൊച്ചിയിലെ പൊതു ഇടങ്ങളെ കോർത്തിണക്കിയുള്ള ഹരിത ഇടനാഴി ഒരുക്കൽ, പരിസ്‌ഥിതി സൗഹൃദ ഗതാഗത ചരക്കുനീക്ക ഗതാഗത  സൗകര്യ വികസനം എന്നീ വിഭാഗങ്ങളിലായി ഗ്രീൻബോണ്ട്  സമാഹരണത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾ തയാറാക്കും. ആർ ബി ഐയുടെയും സെബിയുടെയും മാർഗ നിർദേശങ്ങൾക്കും കേന്ദ്ര സർക്കാരിന്‍റെ  2026 - 27 ബജറ്റ് നിർദേശങ്ങളുടെയും അടിസ്‌ഥാനത്തിൽ ഗ്രീൻ ബോണ്ട് തയാറാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img