08:16pm 23 August 2026
NEWS
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം.
22/08/2026  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം.

കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു.കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു, ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കെ. എം. ബിനുവിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. സെൻട്രൽ ജിഎസ്ടി കൊച്ചിയിലെ സ്പോർട്സ് ഓഫീസറും അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് കെ. എം. ബിനു.ചടങ്ങിൽ CGST പ്രിൻസിപ്പൽ കമ്മീഷണർ ഹർഭിന്ദർ കൗർ പ്രസാദ് മുഖ്യാതിഥിയായി. ഓണാഘോഷത്തിന്റെ നിറവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ.അപ്പീൽസ് കമ്മീഷണർ എസ്. അനിൽകുമാർ, അഡീഷണൽ കമ്മീഷണർമാരായ റാണി സി. ആർ., സുനീന കൃഷ്ണൻ, നശാ മുക്ത് ഭാരത് അഭിയാൻ കസ്റ്റംസ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ലഹരിക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനൊപ്പം, ആരോഗ്യകരമായ ജീവിതശൈലിയുടെയും കായികമേഖലയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശം കൂടിയാണ് ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നത്.Visuals Byte – ഡോ. ടി. ടിജു, കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ:Writing“ലഹരി വിരുദ്ധ ബോധവൽക്കരണം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. കായികരംഗം യുവതലമുറയ്ക്ക് ആരോഗ്യകരമായ ജീവിതത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മികച്ച മാതൃകയാണ് നൽകുന്നത്. ഈ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക ജേഴ്സി പുറത്തിറക്കിയത്.”

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img