09:01am 14 November 2026
NEWS
ആരോഗ്യ മേഖലയിൽ കൊച്ചി നഗരസഭയുടെ പ്രവർത്തനം അഭിനന്ദനാർഹം - കെ. മുരളീധരൻ, ആരോഗ്യ വകുപ്പ് മന്ത്രി


03/08/2026  04:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യ മേഖലയിൽ കൊച്ചി നഗരസഭയുടെ  പ്രവർത്തനം അഭിനന്ദനാർഹം -  കെ. മുരളീധരൻ, ആരോഗ്യ വകുപ്പ് മന്ത്രി

 

 കൊച്ചി നഗരസഭയുടെ വിവിധ ഇടങ്ങളിലായി  38  ജനകീയ ആരോഗ്യകേന്ദ്രങ്ങൾ  സജ്ജമാക്കി കൊണ്ടുള്ള   നഗരസഭയുടെ പ്രവർത്തനങ്ങൾ  കേരളത്തിലെ ആരോഗ്യ മേഖലയിൽ അഭിനന്ദനാർഹമാണെന്ന്   എറണാകുളം മാർക്കറ്റിന്  സമീപമുള്ള നഗരസഭയുടെ 38-ാമത്തെ  ജനകീയ ആരോഗ്യ കേന്ദ്രം  ഉദ്ഘാടനം ചെയ്യവേ ആരോഗ്യ വകുപ്പ് മന്ത്രി  കെ മുരളീധരൻ പ്രസ്താവിച്ചു.  കൊച്ചി നഗരസഭയുടെ പുതിയ ഭരണസമിതി അധികാരത്തിലേറി കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മികച്ച  നിരവധി ജന ക്ഷേമ പ്രവർത്തനങ്ങൾ  നടപ്പിലാക്കുമ്പോൾ തന്നെ കൂടുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ  സജ്ജമാക്കിക്കൊണ്ട്  ജനങ്ങളുടെ ആരോഗ്യ പരിരക്ഷ  ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിച്ചത്  വളരെ നല്ല പ്രവർത്തനം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മേയർ  അഡ്വ. മിനിമോൾ വി. കെ അധ്യക്ഷത വഹിച്ച  ചടങ്ങിൽ  എം. പി. ഹൈബി ഈഡൻ, എംഎൽഎ  ടി. ജെ. വിനോദ്  എന്നിവർ  മുഖ്യപ്രഭാഷണം നടത്തി.  നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സീന  ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ടി കെ അഷ്റഫ്, ആന്റണി പൈനുതറ, കെ എം മനാഫ്, അഡ്വ നസീമ, ഷാകൃത സുരേഷ് , ജിസ്മി ജെറാൾഡ്, ഡിവിഷൻ കൗൺസിലർ ടൈസൺ, എൻ എച് എം പ്രോഗ്രാം മാനേജർ ഡോ : ഹനീഷ് എം. എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img