04:36am 13 November 2026
NEWS
ജനപങ്കാളിത്തത്തില്‍ ശ്രദ്ധനേടി കൊച്ചി കോമിക് കോണ്‍
01/03/2026  07:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനപങ്കാളിത്തത്തില്‍ ശ്രദ്ധനേടി കൊച്ചി കോമിക് കോണ്‍
HIGHLIGHTS

കോമിക് കോണ്‍ കോസ്‌പ്ലേ മത്സരത്തില്‍ പങ്കെടുത്ത നിന്ന് കോമിക്‌സ് കഥാപാത്രങ്ങള്‍

കൊച്ചി: അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷനില്‍ നടത്തിയ കാച്ചി കോമിക് കോണിന് ആവേശകരമായ പിന്തുണയുമായി മത്സരാര്‍ഥികളും ആരാധകരും. കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച കോമികോണിന് മാരുതി സുസുക്കി അറീനയും ക്രഞ്ചിറോളും പിന്തുണ നല്‍കി. കാണികളും ക്രിയേറ്റേഴ്‌സും കോസ്‌പ്ലേ മത്സരാര്‍ഥികളുമായി 25000ത്തിലധികം ആളുകളുടെ പങ്കാളിത്തമുണ്ടായതായി സംഘാടകര്‍ അറിയിച്ചു. 

കോസ്പ്ലേ മത്സരത്തില്‍ സംഘാടകരുടെ കണക്കുകൂട്ടല്‍മറികടക്കുന്ന പങ്കാളിത്തമുണ്ടായി. ആനിമേഷന്‍, കോമിക്സ്, സിനിമ, ഗെയിമിംഗ് കഥാപാത്രങ്ങളായി എത്തിയ മത്സരാര്‍ത്ഥികള്‍ 30,000 രൂപയുടെ ക്യാഷ് പ്രൈസിനായി മത്സരിച്ചു.

കലാകാരന്മാരുടെ സ്റ്റാളുകള്‍, ഗ്രാഫിക് നോവലുകള്‍, കളക്ഷന്‍ സാധനങ്ങള്‍, ഗെയിമിംഗ് സോണുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ പരിപാടിയെ സജീവമാക്കി. പ്രധാന വേദിയില്‍ നടന്ന 'ക്രിയേറ്റേഴ്സ് എക്രോസ് ബോര്‍ഡേഴ്സ്' സെഷനില്‍ പ്രശസ്ത കോമിക് സൃഷ്ടാവമായ ഡാന്‍ പാരന്റ് ഇന്ത്യന്‍ ഡിസൈനര്‍ ആര്‍ട്ടിസ്റ്റായ ലിലോയോടൊപ്പം പങ്കെടുത്തു. 'ഫ്രം സ്‌കെച്ച് ബുക്ക് ടു കോമിക്ക് യൂണിവേഴ്സ്', 'ബീയിങ് ആന്‍ ആര്‍ട്ടിസ്റ്റ് ഇന്‍ ഇന്ത്യ' എന്നീ സെഷനുകളും ശ്രദ്ധ നേടി.

സായാഹ്നത്തില്‍ പര്‍പ്പിള്‍ ലൈന്‍, ഗീക്ക് ഫ്രൂട്ട് എന്നിവരുടെ സംഗീതപരിപാടികളും പൈലറ്റ് ഗൊമ്മ, നിര്‍മല്‍ പിള്ളൈ എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോയും പ്രേക്ഷകശ്രദ്ധ പിടിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img