10:40pm 08 November 2026
NEWS
കളമശ്ശേരി ഗവ.പോളി ടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ കൊച്ചി സിറ്റി പോലിസ് നടത്തിയ റെയ്ഡിൽ 2 കിലോ ഗഞ്ചാവ് പിടികൂടി, 3 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
15/03/2025  11:37 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കളമശ്ശേരി ഗവ.പോളി ടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ കൊച്ചി സിറ്റി പോലിസ് നടത്തിയ റെയ്ഡിൽ 2 കിലോ ഗഞ്ചാവ് പിടികൂടി, 3 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.


കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ ഹോളി ആഘോഷത്തിനായി വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്ന് കൊച്ചി സിറ്റി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിതു കജടന്റെ നിർദ്ദേശപ്രകാരം ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി കജട, ജുവനപ്പൂടി മഹേഷ് കജട എന്നിവരുടെ മേൽനോട്ടത്തിൽ തൃക്കാക്കര അസ്സിസ്റ്റന്റ് കമ്മീഷണർ പി.ബി ബേബി, നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൾ സലാം കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ലത്തീഫ് എം.ബി. എന്നിവരുടെ നേതൃത്വത്തിൽ 50 ഒാളം പോലീസ് സംഘം സംയുക്തമായി 13/03/25 രാത്രി നടത്തിയ റെയ്ഡിൽ രണ്ട് കിലോഗ്രാം ഗഞ്ചാവ് പിടികൂടി. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച റെയ്ഡ് 7 മണിക്കൂറോളം നീണ്ടു. വെളുപ്പിന് 4 മണിയോടെയാണ് അവസാനിച്ചത്. കൊല്ലും സ്വദേശിയായ ആകാശ് എം. വയസ്സ് 21 ട/ീ മുരളീധരൻ പിള്ള, അടവിക്കൊണോത്തു പുത്തൻവീട്, വില്ലമല, കൊല്ലം എന്ന വിദ്യാർഥിയുടെ മുറിയിൽനിന്ന് 1.909 കിലോ കഞ്ചാവും ആദിത്യൻ, വയസ്സ് 20, ട/ീ സുനിൽകുമാർ, കാട്ടുകൊയ്ക്കൽ വീട്, ഹരിപ്പാട്, ആലപ്പുഴ & അഭിരാജ് ആർ. വയസ്സ് 21, ട/ീ രാജൻ, പനംതറയിൽ വീട്, തൊടിയൂ നോർത്ത്, നാഗപ്പള്ളി, കൊല്ലം എന്നിവരുടെ മുറിയിൽനിന്ന് 09.70 ഗ്രാം കഞ്ചാവും പിടികൂടി. വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് ഹോസ്റ്റലിലെ അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. അതിനൊപ്പം കഞ്ചാവ് ആവശ്യക്കാർക്കായി അളന്നു തുക്കികൊടുക്കാനായി ഉപയോഗിക്കുന്ന വെയിങ് മെഷിൻ എന്നിവയും പിടിച്ചെടുത്തു. ഗഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾക്ക് ഗഞ്ചാവ് എത്തിച്ച് നൽകിയവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ലഹരിമരുന്നുമായി ബന്ധപ്പെട്ട ഇൻഫർമേഷനുകൾ 9995966666 നമ്പറിൽ ണവമേെമുു മുഖാന്തരവും 9497990065 നമ്പറിൽ കോൾ ചെയ്തും അറിയിക്കേണ്ടതാണ്. ഇൻഫർമേഷൻ തരുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img