
കളമശ്ശേരി : കളമശ്ശേരി ഗ്ലാസ് ഫാക്ടറി റോഡിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 8.212 കിലോഗ്രാം ഗഞ്ചാവുമായി പള്ളുരുത്തി സ്വദേശിയായ നൂറുദ്ധീൻ എ.എം, വയസ്സ് -48/25, S/o മുഹമ്മദ് അലി, മറ്റത്തിൽ പറമ്പിൽ വീട്, പള്ളുരുത്തി PO, ഇടക്കൊച്ചി എന്നയാളായാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നു എന്ന് ബഹു. കൊച്ചി സിറ്റി പോലീസ് കമ്മിഷർ ശ്രീ പുട്ടവിമലദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബഹു.ഡിസിപി അശ്വതി ജിജി IPS ൻ്റെ നിർദേശപ്രകാരം നർകോർട്ടിക് സെൽ എ സി പി അബ്ദുൽ സലാം കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ് എം ബി എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി ഡാൻസഫ് ടീമാണ് പ്രതിയെ പിടികൂടിയത്. ഓട്ടോയുടെ പുറകിൽ ബാഗിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്. വെസ്റ്റ് ബംഗാൾ സ്വദേശിവഴി അങ്കമാലിയിൽ എത്തിയ കഞ്ചാവ് ഓട്ടോയിൽ കടത്തി കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിൽ വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുവാൻ കൊണ്ടുപോകുമ്പോഴാണ് പ്രതി പിടിയിലായത്. പിടിയിലായ പ്രതി കൊച്ചി സിറ്റിയിലെ ഗഞ്ചാവ് കടത്തു ശൃംഖലയുടെ പ്രധാന കണ്ണിയാണ്. കളമശ്ശേരി എസ്ഐ സെബാസ്റ്റ്യൻ പി ചാക്കോ, ASI അബു, ASI ബിനു, SCPO ഇസഹാഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








