NEWS
സ്ത്രീ ശാക്തീകരണത്തിന് വേദിയായി കൊച്ചി ബ്രഹ്മസ്ഥാന മഹോത്സവം
06/06/2026 06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി :മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴിൽ സ്ത്രീ ശാക്തീകരണത്തിനും സ്വയംപര്യാപ്തതയ്ക്കുമായി പ്രവർത്തിക്കുന്ന സ്വയം സഹായ സംഘമായ
അമൃതശ്രീ അംഗങ്ങൾക്ക് മാതാ അമൃതാനന്ദമയി മഠത്തിൻ്റെ കൈത്താങ്ങ്. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന 7000തോളം സ്ത്രീകൾക്ക് സാരിയും ധനസഹായവും വിതരണം ചെയ്തു. അമ്മയുടെ സാന്നിദ്ധ്യത്തിൽ വിശിഷ്ടാതിഥികളായ സാഹിത്യകാരൻ അമൃത ശ്രീ സി രാധാകൃഷ്ണൻ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളി രാജ് മഹേഷ് കുമാർ എന്നിവർ വിതരണം ചെയ്തു. പ്രകൃതിക്ഷോഭങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന സാധാരണക്കാരായ സ്ത്രീകളെ തൊഴിൽ പരിശീലനങ്ങളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മാതാ അമൃതാനന്ദമയി മഠം അമൃതശ്രീ പദ്ധതി ആരംഭിച്ചത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







