02:21am 11 June 2026
NEWS
ഫിഫ വേൾഡ് കപ്പ് ആവേശത്തിൽ കൊച്ചിയും
10/06/2026  08:00 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫിഫ വേൾഡ് കപ്പ് ആവേശത്തിൽ കൊച്ചിയും

ലോകമെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി, നാളെ ഫിഫ വേൾഡ് കപ്പ് 2026  ആരംഭിക്കുകയാണ്.ഇതോടനുബന്ധിച്ച് മയക്കുമരുന്നിനെതിരായി, 'ഫുട്ബോളാകട്ടെ ലഹരി' എന്ന ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും ആരംഭിക്കുകയാണ്.മയക്കുമരുന്ന് ഉപയോഗത്തിൻ്റെ അപകടത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്തുക എന്നലക്ഷ്യത്തോടെ, സോക്കർ കാർണിവൽ, പെനാൽറ്റി ഷൂട്ടൗട്ട്മത്സരം, ക്വിസ് മത്സരം, ഫുട്ബോൾ താരങ്ങളുടെ സംഗമവും ആദരവും,വേൾഡ് കപ്പ് മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനം, മേയേഴ്സ് കപ്പ്  തുടങ്ങി, ഫുട്ബോളുമായി ബന്ധപ്പെട്ടവിവിധ പരിപാടികളാണ് 2026 ജൂൺ 11 മുതൽ ഡിസംബർ 31 വരെ സംഘടിപ്പിക്കുന്നത്.കൊച്ചി നഗരത്തിലെ വിവിധ സ്ക്കൂളുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വേൾഡ് കപ്പ് ആരംഭിക്കുന്ന ജൂൺ 11 രാവിലെ 9 ന് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു കൊണ്ട്  പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂളിൽ  ക്യാമ്പയിന്റെ ഉദ്ഘാടനം മേയർ അഡ്വ: വി.കെ മിനിമോൾ നിർവ്വഹിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img