03:34am 06 November 2026
NEWS
കേരളത്തിൽ ഇനി കെ ഹോംസുകളുടെ കാലം
07/02/2025  11:14 AM IST
nila
കേരളത്തിൽ ഇനി കെ ഹോംസുകളുടെ കാലം

തിരുവനന്തപുരം: കേരളത്തിൽ ഇനി കെ ഹോംസ് പദ്ധതിയും. സംസ്ഥാനത്തെ ആൾതാമസമില്ലാത്ത വീടുകളിൽ വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് ഇന്ന് നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാരംഭച്ചിലവുകൾക്കായി അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. 

ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതാണ് കെ ഹോംസ് പദ്ധതി. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img