
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുൻസിപ്പൽ കണ്ടിജന്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും പെൻഷനും പരിഷ്കരിച്ച് നടപ്പിലാക്കുക. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുക. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക. ഹരിത കർമ്മ സേനാംഗങ്ങളെ ജീവനക്കാരായി അംഗീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെങ്ങന്നൂർ നഗരസഭയ്ക്ക് മുമ്പിൽ നടന്ന കേരള സ്റ്റേറ്റ് മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധകൂട്ടായ്മ
ജീവനക്കാരും പെൻഷനേഴ്‌സും സംയുക്തമായി നടത്തി പെൻഷനേഴ്സ് യൂണിറ്റിന്റെ പ്രസിഡന്റ് കെ ശിവൻ അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് അഡ്വ: പി ആർ പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം രാജു, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനസ് പൂവാലം പറമ്പിൽ, യൂണിയൻ ഭാരവാഹികളായ, ശ്രീലാൽ, കാളിദാസൻ, തുടങ്ങിയവർ സംസാരിച്ചു.











