
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ന്റെ ഭാഗമായി നടന്ന ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. എട്ട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ഡബിൾസ് ടൂർണമെന്റിൽ കെഎംസിസി തൃശൂരിൽ നിന്നുള്ള ഖലീൽ ഇബ്റാഹീം, ഇല്ല്യാസ് ബഷീർ സഖ്യം ഒന്നാം സ്ഥാനവും, കെഎംസിസി കോഴിക്കോട് ടീമിന്റെ റിയാസ് കെ, സനാഹ് പി സഖ്യം രണ്ടാം സ്ഥാനവും, കെഎംസിസി മലപ്പുറത്തിന്റെ മുഹമ്മദ് റാഫിദ്, ഷഫീക് കെപി സഖ്യം മൂന്നാം സ്ഥാനം നേടി. സിംഗിൾസിൽ മുഹമ്മദ് നിസാം (കോഴിക്കോട്) ഒന്നാം സ്ഥാനവും, മുഹമ്മദ് ഷിബിലി (കണ്ണൂർ) രണ്ടാം സ്ഥാനവും, ഫഹിസ് വലിയാക്കത്തൊടി (മലപ്പുറം) മൂന്നാം സ്ഥാനവും നേടി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ, തൃശൂർ, അൽഖോർ, സൗത്ത് സോൺ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കാളികളായത്.
ഡബിൾസ് ചാമ്പ്യൻമാർക്കുള്ള ട്രോഫി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ്, സിംഗിൾസ് ചാമ്പ്യനുള്ള ട്രോഫി ജനറൽ സെക്രട്ടറി സലീം നാലകത്ത്, ഡബിൾസ് റണ്ണർ അപ്പിന് പി.എസ്.എം ഹുസൈൻ, അൻവർ ബാബു വടകര, സെക്കന്റ് റണ്ണറപ്പിന് സമീർ മുഹമ്മദ്, അശ്റഫ് ആറളം, സിംഗ്ൾസ് റണ്ണറപ്പിന് അലി മൊറയൂർ, അജ്മൽ നബീൽ, സെക്കന്റ് റണ്ണറപ്പിന് ടിടികെ ബഷീർ, സിദ്ദീഖ് വാഴക്കാട് എന്നിവരും നൽകി.
റഫറിമാർക്കുള്ള മെഡലുകൾ താഹിർ താഹ ക്കുട്ടി , വി ടി എം സാദിഖ് ,സൽമാൻ എളയടം, ഫൈസൽ കേളോത്ത്, ഷംസുദീൻ വാണിമേൽ, സവാദ് വെളിയംകോട്, അതീഖ് റഹ്മാൻ, നിയമത്തുള്ള കോട്ടക്കൽ, ഹംസ കുട്ടി തൃശൂർ എന്നിവർ നൽകി. നവോത്സവ് സംഘാടക സമിതി നേതാക്കളായ റസാഖ് കുന്നുമ്മൽ, സിദ്ധീഖ് പറമ്പൻ, നൗഫൽ സി കെ, സൽമാൻ മഞ്ചേരി, നസീർ പി എസ്, അൻസാരി വേങ്ങര ,ശമ്മാസ്, അൻവർ കാഞ്ഞങ്ങാട്, റുബിനാസ് കോട്ടേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.











