
ആദ്യ കാല ഖത്തർ പ്രവാസി പ്രമുഖനും വ്യവസായിയും കെഎംസിസി ഖത്തർ മുൻ പ്രസിഡണ്ടു കൂടിയായിരുന്ന കണ്ണൂർ തൂവക്കുന്ന് സ്വദേശി ഒ കെ അബൂബക്കർ 79 വയസ്സ് നിര്യാതനായി . പ്രവാസം അവസാനിപ്പിച്ച് നാട്ടിലായിരുന്ന അദ്ദേഹം നാട്ടിലും മത സാമൂഹിക രാഷ്ട്രീയ നേതൃ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം പ്രദേശത്തെ മുസ്ലിം ലീഗ് സീനിയർ നേതാവായിരുന്ന അദ്ദേഹം മികച്ച സംഘാടകനും, ഇസ്ലാഹി പ്രവർത്തകനുമായിരുന്നു ഖത്തർ ഇസ്ലാഹി സെന്റർ മുൻ ഭാരവാഹികൂടിയായിരുന്നു അദ്ദേഹം
പരേതന്റെ വിയോഗത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി മികച്ച സംഘാടകനും ജീവ കാരുണ്യപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും സമൂഹത്തിനും വലിയ നഷ്ടമാണ് എന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു .
ഭാര്യ നഫീസ മക്കൾ ഫരീദ, ഇർഫാനുൽഹക്ക് ( ഖത്തർ ) സഫറാജ.
മരുമക്കൾ ഇസ്മായിൽ മലയൻകണ്ടിയിൽ കടവത്തൂർ, ഷാക്കിറ കടവത്തൂർ,ഷമീം കുറ്റ്യാടി.
സഹോദരങ്ങൾ: പരേതനായ ഒഴക്കേരീൻ്റെ വിട കുഞ്ഞമ്മദ് കുട്ടി ഹാജി, പരേതനായ ഒ കെ . അബ്ദുല്ലഹാജി,
സഹോദരികൾ കുഞ്ഞാമി മലയൻകണ്ടിയിൽ കടവത്തൂർ, അയിശു മലയൻകണ്ടിയിൽ കടവത്തൂർ.











