
ദോഹ : ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു . ഐ ബി എൻ അജ്‌യാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടിസംഘടിപ്പിച്ചിരിക്കുന്നത് .ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ സാംസ്‌കാരിക സംഘടന നേതാക്കൾ പ്രമുഖ വ്യക്തിത്വങ്ങൾ സംരംഭക പ്രമുഖർ അതിഥികളായി സംബന്ധിക്കും . ദേശീയ കായിക ദിന പ്രാധാന്യം ഉൾക്കൊള്ളിച്ചും ഇന്ത്യ അറബ് ബന്ധങ്ങളെ പ്രതീകവൽക്കരിച്ചും ആരോഗ്യ പരിപാലനം കായികക്ഷമത നിലനിർത്തേണ്ടതിൻറെ പ്രാധാന്യം വിളിച്ചോതുന്ന മാർച്ച് പാസ്റ്റിൽ വിവിധ ജില്ല കമ്മിറ്റികളുടെ കീഴിൽ പ്രവർത്തകർ അണിനിരക്കും . വിദ്യാർത്ഥി വിഭാഗം സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് ,ത്രോ ബാൾ ,ബലൂൺ ഗെയിംസ് , ടഗ് ഓഫ് വാർ , ഹുല ഹൂപ്പ് സ്‌കേറ്റിങ് മുതിർന്നവരുടെ വോളിബാൾ പ്രദർശന വടം വലി സ്ത്രീകളുടെ സ്പോർട്സ് ആക്ടിവിറ്റീസ് , മെഡിക്കൽ വിങ് ഒരുക്കുന്ന ആരോഗ്യ ബോധവൽക്കരണ സെഷൻ മാർഷൽ ആർട്സ് പ്രദർശനം ശാരീരിക ക്ഷമതക്ക് സഹായിക്കുന്ന ഫിറ്റ്നസ് ട്രെയിനിങ് സെഷൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . രാവിലെ 6 .30 മുതൽ 1 മാണി വരെ നീണ്ട് നിൽക്കുന്ന പരിപാടിയിൽ 9 മണിക്കാണ് മാർച്ച് പാസ്റ്റ് നടക്കുക . കെഎംസിസി ഖത്തർ സംസ്ഥാന നേതാക്കൾ ജില്ലാ മണ്ഡലം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു .











