
ദോഹ :"ഞാൻ സ്പോർട്സിനെ തിരഞ്ഞെടുത്തിരിക്കുന്നു "
എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ന് ചൊവ്വ വിപുലമായ പരിപാടികളോടെ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു . സംസ്ഥാന ഭാരവാഹികൾ ഉപദേശക സമിതി അംഗങ്ങൾ മുതിർന്ന നേതാക്കൾ ജില്ലാ ഭാരവാഹികളുടെ സംയുക്ത സംഗമത്തിൽ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി . ഐ ബി എൻ അജ്‌യാൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇൻഡസ്ട്രിയൽ ഏരിയ യിലെ ഏഷ്യൻ ടൌൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടിസംഘടിപ്പിക്കുന്നത് . ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ സാംസ്‌കാരിക സംഘടന നേതാക്കൾ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി സംബന്ധിക്കും . വിവിധ ഘടകങ്ങയുടെ നേതൃത്വത്തിൽ
വടംവലി ഫുട്ബോൾഷൂട്ടൗട്ട് ,ക്രിക്കറ്റ് ബോൾ ഔട്ട്,മെഗാ മ്യുസിക് ലക്കി കോർണർ, കുട്ടികളുടെയും,സ്ത്രീകളുടെയും വിവിധ സ്പോർട്സ് ആക്ടിവിറ്റീസ് ... എന്നിങ്ങനെയുള്ള ആകർഷണീയമായ പരിപാടികൾക്കൊപ്പം,
ആയോധന കല (മാർഷ്യൽ ആർട്സ്) പ്രദർശനം,
ശാരീരിക ക്ഷമതക്ക് സഹായകമാവുന്ന ഫിറ്റ്നസ് ട്രൈനിംഗ് സെഷൻ,
ഹമദ് മെഡിക്കൽ കോർപ്പറേഷൻ Blood ഡോണേഷൻ സെക്ഷനുമായി സഹകരിച്ച് രക്തം ദാനം ചെയ്യാനുള്ള സൗകര്യം...
എന്നീവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . രാവിലെ 8 . മുതൽ 12 മണി വരെ നീണ്ട് നിൽക്കുന്ന പരിപാടികളുടെ കൂടിയാലോചന യോഗത്തിൽ KMCC ആക്ടിങ് പ്രസിഡണ്ട് അൻവർ ബാബു വടകര അധ്യക്ഷത വഹിച്ചു . ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദു നാസർ നാച്ചി ഉത്ഘാടനം നിർവഹിച്ചു .
ഉപദേശക സമിതി അംഗങ്ങൾ, സംസ്ഥാന / ജില്ല ഭാരവാഹികൾ ,
പരിപാടികളുടെ കോർഡിനേറ്റർമാർ എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വഗതവും ട്രഷറർ ഹുസ്സൈൻ പി എസ് എം നന്ദി പറഞ്ഞു .











