03:37pm 09 November 2026
NEWS
പഹൽഗാം രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച് കെഎംസിസി
26/04/2025  06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പഹൽഗാം രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച്  കെഎംസിസി

കൊച്ചി - കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കേരളാ മർച്ചന്റ്‌സ് ചേംബർ ഓഫ് കോമേഴ്‌സ് യൂത്ത് വിംഗിന്റെയും, വുമൺസ് വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധിക്കുകയും മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് പ്രണാമം അർപ്പിക്കുകയും ചെയ്തു. മറൈൻ ഡ്രൈവിൽ നടന്ന റാലി കെ എം സി സി പ്രസിഡന്റ് പി നിസാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി ഇ  അൻവർ അദ്ധ്യക്ഷത വഹിച്ചു. കെ എം സി സി യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ. എം എസ് കാർത്തിക്ക്, കെ എം സി സി വുമൺസ് വിംഗ് പ്രസിഡന്റ് ശ്രീമതി നാദിയ ആഷിക്ക് തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ മുറിവേൽപ്പിച്ചവരെ പാഠം പഠിപ്പിക്കുന്ന തീരുമാനങ്ങൾ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആശ്വാസം പകരാൻ കഴിയുന്ന ഉയർന്ന നഷ്ടപരിഹാരം ഉൾപ്പെടെയുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കെ.എം.സി.സി അംഗങ്ങൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img