11:07pm 24 September 2026
NEWS
കെഎംസിസി ഓർമ ചെപ്പ് നാളെ കൊയിലാണ്ടിയിൽ
13/01/2025  12:50 AM IST
കെഎംസിസി ഓർമ ചെപ്പ്  നാളെ കൊയിലാണ്ടിയിൽ

കൊയിലാണ്ടി :ഖത്തറിൽ കെഎംസിസി സംഘടന രംഗത്ത് നേതൃ നിരയിൽ പ്രവർത്തിച്ചു പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുൻകാല കെഎംസിസി നേതാക്കളുടെ പുനഃസമാഗമം കെഎംസിസി ഓർമ്മചെപ്പ് നാളെ ചൊവ്വാഴ്ച കാലത്ത് 9.30 മുതൽ വൈകുന്നേരം 4.30 വരെ ദേശീയ പാതയിലെ മിനി സിവിൽ സ്റ്റേഷൻ സമീപത്തുള്ള തക്കാര റസിഡൻസിയിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഖത്തർ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള പരിപാടി ഉൽഘാടനം ചെയ്യും. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിൽ വിശിഷ്ട്ടതിഥി ആകും കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തും പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി, ഖത്തർ കെഎംസിസി സ്ഥാപക പ്രസിഡന്റ് പി. കെ അബ്ദുള്ള, കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി. പി ഇബ്രാഹിം കുട്ടി, കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അസീസ് മാസ്റ്റർ എന്നിവർ സംബന്തിക്കും ബോധനം, ഹരിത സഭ, ഖത്തർ കിസ, പ്രവാസി ക്ഷേമ പദ്ധതി കൾ എന്നിവ ഉൾപ്പെട്ട സെഷനുകൾ 6 മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ നടക്കുമെന്ന് കോർഡിനേറ്റർ മാരായ സി. പി സദ,ക്കത്തുള്ള, മമ്മൂട്ടി പുളിയത്തുങ്കൽ സി. പി ഷാനവാസ്, ഒ. എ കരീം എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img