
പാലത്തിനടിയിൽ രാത്രികാലങ്ങളിൽ നിലനിൽക്കുന്ന സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ കേരള മെർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് (കെഎംസിസി) നോർത്ത് ബ്രാഞ്ച് 2025 മേയ് 5-ന് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രദേശത്ത് മയക്ക് മരുന്നുകളും കഞ്ചാവും വ്യാപകമായി ഉപയോഗിക്കുന്നതായും, അതിലൂടെ അനവധി യുവാക്കളെ ചൂഷണത്തിന് വിധേയരാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രതിഷേധത്തിൽ പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ദിവസം ഉന്തു വണ്ടിയിൽ കച്ചവടം ചെയ്തിരുന്ന 70 വയസ്സ് പ്രായമുള്ള വയോധികനെ ഒരു കൂട്ടം ഡ്രഗ് അഡിക്റ്റു കൾ കയ്യേറ്റം ചെയ്യുകയും പണം അപഹരിക്കുകയും അയാളെ മൃത്യുവിന് ഇരയാക്കുകയും ചെയ്തു.
പ്രസ്തുത പ്രദേശത്ത് രാത്രി ചിലയിടങ്ങളിൽ Street ലൈറ്റുകൾ പോലും കത്തുന്നില്ല. പാലത്തിനടീയിൽ ഉടനെ ലൈറ്റുകൾ സ്ഥാപിക്കണം.പൊലീസിൻറെ റൗണ്ടുകൾ കുറഞ്ഞതുകൊണ്ട് രാത്രി കാലങ്ങൾ ഭീതിജനകമായ സാഹചര്യമാകുന്നുണ്ട്. പാലത്തിനടിയിൽ CCTV ക്യാമറകൾ ഉടനടി സ്ഥാപിക്കണം. യാത്രക്കാരും പ്രദേശവാസികളുമൊക്കെ സുരക്ഷയില്ലാതെ കഴിയുന്ന ഈ സാഹചര്യത്തിൽ പോലീസ് വകുപ്പ് ഉടൻ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നാണ് കെഎംസിസി നോർത്ത് ബ്രാഞ്ചിന്റെ ആവശ്യം. വിവിധ വ്യാപാര സംഘടനാ പ്രതിനിധികളും, ഷോപ്പ് ഉടമകളും, നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു. സമൂഹത്തിൽ അന്തസുള്ള അന്തരീക്ഷം നിലനിർത്തുന്നതിനും യുവാക്കളെ ലഹരി , മയക്ക് മരുന്ന് ഉപയോഗത്തിൽ നിന്നു രക്ഷപ്പെടുത്തുന്നതിനുമായി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം കെഎംസിസി പ്രസിഡണ്ട് ശ്രീ പി നിസാർ ഉദ്ഘാടനം ചെയ്തു. കെഎംസിസി നോർത്ത് ബ്രാഞ്ച് പ്രസിഡൻറ് ശ്രീ. സുരേഷ് ബാബു അധ്യക്ഷനായിരുന്നു. കെഎംസിസി ജനറൽ സെക്രട്ടറി V E അൻവർ, കെഎംസിസി വൈസ് പ്രസിഡണ്ട്, R രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നോർത്ത് ബ്രാഞ്ച് ജനറൽ സെക്രട്ടറി സുനിൽ തോപ്പിൽ നന്ദിയും പറഞ്ഞു.











