05:49pm 04 November 2026
NEWS
കെഎംസിസി നവോത്സവ് മത്സരങ്ങൾ ജനുവരി 24ന്‌ തുടക്കം കുറിക്കും
24/01/2025  12:11 AM IST
കെഎംസിസി നവോത്സവ് മത്സരങ്ങൾ ജനുവരി 24ന്‌ തുടക്കം കുറിക്കും

ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന  നവോത്സവ് 2K24  ൻറെ കലാ മത്സരങ്ങൾ ജനുവരി 24ന്‌ തുടക്കം കുറിക്കും     ആദ്യ മത്സര ഇനങ്ങളായ പ്രബന്ധം മലയാളം ,കവിത രചന മലയാളം പ്രിന്റ് ന്യൂസ് റിപ്പോർട്ടിങ് മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി  . ജില്ലാ ഏരിയ ഘടകങ്ങൾ വഴിയാണ് രജിസ്‌ട്രേഷൻ നിർവഹിക്കുന്നത് . സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ  ജില്ലാതല മത്സര വിജയികളാണ് മാറ്റുരക്കുന്നത്  പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ വെബ് പോർട്ടലിൽ  ജില്ലാ കമ്മിറ്റി പ്രോഗ്രാം കോർഡിനേറ്റർ വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നത്  ജനുവരി 24 വെള്ളി വൈകുന്നേരം 4 .30  ന് കെഎംസിസി ഹാളിൽ വെച്ചാണ് ഉത്ഘാടന സെഷനും മത്സരവും നടക്കുക .ഉത്ഘാടന സെഷനിൽ പ്രമുഖ മാധ്യമ പ്രവർത്തകനും ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോ . സാബു  കെ സി , മാധ്യമ പ്രവർത്തകനും യുവസാഹിത്യകാരനുമായ ശരീഫ് സാഗർ അതിഥികളായി സംബന്ധിക്കും . സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദു സമദ് അധ്യക്ഷത വഹിക്കും ഭാരവാഹികൾ ഉപദേശക സമിതി നേതാക്കൾ സാംസ്‌കാരിക പ്രമുഖർ  ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ സബ് കമ്മിറ്റി ഭാരവാഹികൾ വിവിധ ഘടകങ്ങളിലെ  കൗൺസിലർമാർ സംബന്ധിക്കും .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img