
ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കലാ മത്സരങ്ങൾ രചനാ മത്സരങ്ങളോടെ തുടക്കം കുറിച്ചു ആദ്യ മത്സര ഇനമായ പ്രബന്ധം മലയാളം ,കവിത രചന മലയാളം പ്രിന്റ് ന്യൂസ് റിപ്പോർട്ടിങ് മത്സരങ്ങളാണ് പൂർത്തീകരിച്ചത് . ജില്ലാ ഏരിയ ഘടകങ്ങൾ വഴി രജിസ്‌ട്രേഷൻ നിർവഹിച്ച വാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലാതല മത്സര പടിപടികളെ വിജയികളാണ് മാറ്റുരച്ചത് . തുമാമ കെഎംസിസി ഹാളിൽ വെച്ചാണ് ഉത്ഘാടന സെഷനും മത്സരവും സംഘടിപ്പിച്ചത് . കെഎംസിസി യുടെ സാംസ്‌കാരിക മുഖത്തെ കൂടുതൽ തെളിച്ചതോടെ നവോത്സവം പ്രശോഭിപ്പിക്കുമെന്ന് അതിഥികളായി സംബന്ധിച്ച ഡോ .സാബു ഉത്ഘാടനം നിർവഹിച്ച് അഭിപ്രായപ്പെട്ടു .മുസ്ലിം ലീഗിൻറെ സാംസ്‌കാരിക മുഖമായി പ്രവാസി ലോകത്ത് കെഎംസിസി ചെയ്യുന്ന സേവനങ്ങൾ അഭിമാനകരമാണ്എന്ന് യുവ മാധ്യമ പ്രവർത്തകൻ ശരീഫ് സാഗർ പറഞ്ഞു . ലീഗും കഴിഞ്ഞുപോയ നേതാക്കളും സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനയും പ്രധാന്യവും അദ്ദേഹം വിശദീകരിച്ചു . നവോത്സവ് വലിയ വിജയമാകട്ടെ എന്ന് അതിഥികൾ ആശംസിച്ചു . പ്രോഗ്രാം ഒഫിഷ്യലുകളായ സ്വാഗത സംഘം ഭാരവാഹികളായ ഡോ .അബ്‌ദു സമദ് ,സലീം നാലകത്ത് ,പി എസ് എം ഹുസൈൻ , കെ മുഹമ്മദ് ഈസ ,അൻവർ ബാബു , പി കെ അബ്‌ദു റഹീം ബഷീർ ടിടികെ , അബൂബക്കർ പുതുക്കുടി , ആദം കുഞ്ഞി ,സിദ്ധീഖ് വാഴക്കാട് , അജ്മൽ നബീൽ അഷ്‌റഫ് ആറളം ,അലി മുറയുർ , താഹിർ താഹ കുട്ടി , വിടിഎം സാദിഖ് ,സൽമാൻ ഇളയിടം ,ഫൈസൽ മാസ്റ്റർ സ്വാഗത സംഘം ഭാരവാഹികളായ സവാദ് വെളിയങ്കോട് ,അതീഖ് റഹ്മാൻ സാംസ്‌കാരിക വിഭാഗമായ ധിഷണ ഭാരവാഹികൾ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി .











