NEWS
കെഎംസിസി നവോത്സവ് 2K24 ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തുടക്കം
30/01/2025 10:15 PM IST

ദോഹ :ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കായിക മത്സരങ്ങൾ ക്രിക്കറ്റ് ടൂർണമെന്റോടെ നാളെ തുടക്കമാവും ജനുവരി 31 ഫെബ്രുവരി 1 നുമാണ് മത്സരം നടക്കുക . ഒമ്പത് ജില്ലാ ഏരിയ ഘടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലാതല മത്സര പടിപടികളിലെ ടീമുകൾ തമ്മിലാണ് മത്സരം . ഓൾഡ് ഐഡിയൽ സ്‌കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത് . രണ്ട് ദിവസങ്ങളിലായാണ് മത്സരം വെള്ളി വൈകുന്നേരം 5 മണിക്ക് മത്സരം ആരംഭിക്കും ശനി നടക്കുന്ന ഫൈനലോടെ സമാപിക്കും .മത്സര ഒരുക്കങ്ങൾ പൂർത്തിയായി സ്പോർട്സ് മത്സര സംഘടനത്തിന് ചുമതലയുള്ള ഭാരവാഹികൾ സ്വാഗത സംഘം അംഗങ്ങൾ സംസ്ഥാന കായിക വിഭാഗമാണ് സംഘടനത്തിന് നേതൃത്വം നൽകുന്നത് .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











