
ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ്. കമ്മിറ്റി സംയുക്തമായി Merit Evening – പ്രതിഭാ സംഗമംസംഘടിപ്പിച്ചു. കാസറഗോഡ് എം.എൽ.എ ശ്രീ. എൻ.എ. നെല്ലിക്കുന്ന് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് ഹയർ എഡ്യൂക്കേഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പ്രതിഭാ അവാർഡുകൾ നൽകി ആദരിച്ചു.
പരിപാടിയിൽ msf ശദീദ് ബള്ളൂർ അധ്യക്ഷത വഹിച്ചു സ്വാഗതം അർഫാത്ത് കമ്പാർ പറഞ്ഞു.
മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ട്രഷറാർ മുനീർ ഹാജി, എ.എ. ജലീൽ, ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സിദ്ദിഖ് ബേക്കൽ,കബീർ പി
എം,
മുഹമ്മദ് കുന്നിൽ, എകെ ഷാഫി ,
നുറുദ്ധീൻ കോട്ടക്കുന്ന്, കെ ബി അഷ്‌റഫ്,
MA നജീബ് ,ഹാരിസ് കമ്പാർ, നവാസ് ഏരിയാൽ,മുസ്സാ ബാസിത്ത്, അബ്ബാസ് മൊഗർ ,ഇർഫാൻ കുന്നിൽ, അൻസാഫ് കുന്നിൽ ,നൈമു മജൽ, മുസ്സമിൽ, താഹിർ, ഷാഹിൽ,അഫ്സൽ ഐമാൻ, ബുഷെയർ അഫ്ഹാം,ഹായാൻ, തുടങ്ങിയവർ നേതൃത്വം നൽകി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെഎംസിസി നേതാക്കളുംസാന്നിധ്യം വഹിച്ചു











