NEWS
കെഎംസിസി നേതാവ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍
04/02/2025 05:51 PM IST
nila

റിയാദ്: കെഎംസിസി നേതാവ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ. സൗദി അറേബ്യയിലെ റിയാദിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവർത്തകനുമായ ശമീർ അലിയാരാണ് മരിച്ചത്. എറണാകുളം മുവാറ്റുപുഴ സ്വദേശിയാണ് ശമീർ അലിയാർ. കുത്തേറ്റ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് സുഹൃത്തുക്കൾ പൊലീൽ പരാതിയുമായി എത്തിയപ്പോഴാണ് മരിച്ച വിവരം പൊലീസ് അറിയിച്ചത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. ആക്രമിക്കപ്പെട്ടതാണെന്നാണ് പ്രാഥമികനിഗമനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











