06:13pm 20 April 2026
NEWS
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
20/04/2026  03:55 PM IST
nila
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

 

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി.

മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്.
ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ അജീഷ്, റജീഷ്.

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,
ഡോക്ടർ എം കെ മുനീർ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന, ജില്ലാ, ഏരിയ മണ്ഡലം പഞ്ചായത്ത്‌ കമ്മിറ്റികളും ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ നേതാക്കളും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img