04:16am 13 November 2026
NEWS
കെഎംസിസി ബഹ്‌റൈൻ എമർജൻസി ത്രിദിന രക്തദാന ക്യാമ്പ്
09/03/2026  07:25 PM IST
NILA
കെഎംസിസി ബഹ്‌റൈൻ എമർജൻസി ത്രിദിന രക്തദാന ക്യാമ്പ്

 

മനാമ  :പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും, റമദാൻ മാസമായതിനാലും ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ സെൻട്രൽ ബ്ലഡ് ബാങ്കിൻറെ പ്രത്യേക നിർദ്ദേശപ്രകാരം ബഹ്‌റൈൻ കെഎംസിസി ത്രിദിന എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.
ഞായറാഴ്ച രാത്രി എട്ടുമണി മുതൽ 11 മണിവരെ സൽമാനിയ മെഡിക്കൽ സെൻററിൽ വെച്ചാണ് രക്തദാന ക്യാമ്പ് ആരംഭിക്കുന്നത്  മൂന്നു ദിവസമാണ്  ക്യാമ്പ് ഉണ്ടാകുക എന്ന് ഭാരവാഹികൾ അറിയിച്ചു  ബഹ്‌റൈൻ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന രക്തദാന ക്യാമ്പിൽ രാജ്യത്തെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രക്തം ദാനം ചെയ്യാൻ ക്യാമ്പിൽ  സംബന്ധിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക 

രക്തദാന ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 
39841984,38140726, 33495982,39603415

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img