
ദോഹ: ചെമ്മാട് CK നഗറിലെ തലാപ്പിൽ മുജീബ് റഹ്മാൻ ഖത്തറിൽ വെച്ച് ഹാർട്ട് അറ്റാക്കായി മരണപെട്ടു.
ഖത്തർ KMCC യുടെയും സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം മുൻ തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി യും സംസ്ഥാന കൗൺസിലറുമാണ്
ഇന്നലെ രാത്രി നടന്ന പ്രാദേശിക പള്ളി മദ്രസ കമ്മിറ്റി കൂട്ടായ്മയായ OSA യുടെ മീറ്റിംഗിൽ വരെ സജീവമായി പങ്കെടുത്തിരുന്നു.
ചെറിയ ശ്വാസതടസ്സം നേരിട്ട തിനെ തുടർന്ന് പുലർച്ചയോടെ റൂമിൽ കുഴഞ്ഞു വീഴുകയും , ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയൂം ,ഹൃദയ സ്തംഭന ചികിത്സയായ CPR /Shock തുടരുകയും intubate ചെയ്യുകയും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു ..വെന്റിലെറ്ററിന്റെ സഹായത്തോടെ ശ്വാസം നിലനിർത്താൻ ശ്രമിച്ചെങ്കിലും ദീർഘ നേരം ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഹൃദയം അതിനൊന്നും പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു .. സമസ്ത യുടെയും മുസ്ലിം ലീഗിന്റെ മികച്ച പ്രവർത്തകന്റെ വിയോഗമാണ് അദ്ദേഹത്തിന്റെ വേർപാട്
കെഎംസിസി ക്ക് ഇതര സാമൂഹിക സംഘടനകളുടെയും മികച്ച സഹകാരിയെയാണ് നഷ്ടമാക്കിയത് OSA - KIM ചെമ്മാട് മഹല്ല് ഖത്തർ കമ്മറ്റിയുടെയും C - പാക്കിന്റെയും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം
വിയോഗത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി മലപ്പുറം ജില്ലാ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി
മയ്യിത്ത് നിസ്കാരം ഇന്ന് മിസമീർ കബറിസ്ഥാൻ മസ്ജിദിൽ വെച്ച് നടന്നു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടത്തിവരുന്നു എന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു











