07:22pm 12 November 2026
NEWS
കെ എം എ എം എസ് എം ഇ പഞ്ചദിന മാനേജ്‌മെന്റ് വികസന പരിപാടിക്ക് തുടക്കമായി
12/11/2026  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ എം എ എം എസ് എം ഇ പഞ്ചദിന മാനേജ്‌മെന്റ് വികസന പരിപാടിക്ക് തുടക്കമായി
HIGHLIGHTS

കെ എം എയും തൃശ്ശൂര്‍ എം എസ് എം ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പഞ്ചദിന മാനേജ്‌മെന്റ് വികസന പരിപാടി പനമ്പിള്ളി നഗറിലെ മാനേജ്‌മെന്റ് ഹൗസില്‍ തൃശ്ശൂര്‍ എം എസ് എം ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ലച്ചിതാമോള്‍ യു സി ഉദ്ഘാടനം ചെയ്യുന്നു. അല്‍ജിയേഴ്‌സ് ഖാലിദ്, കെ വി ജോസ്, ചെറിയാന്‍ പീറ്റര്‍, ലഫ്. ജോജോ ജേക്കബ് എന്നിവര്‍ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷനും (കെ എം എ) ഭാരത സര്‍ക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയത്തിന് (എം എസ് എം ഇ) കീഴിലുള്ള തൃശ്ശൂര്‍ എം എസ് എം ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'എം എസ് എം ഇകള്‍ക്കായുള്ള തന്ത്രപരമായ വിപണനവും സാമ്പത്തിക മാനേജ്‌മെന്റും' എന്ന വിഷയത്തിലുള്ള അഞ്ചുദിവസത്തെ മാനേജ്‌മെന്റ് വികസന പരിപാടി പനമ്പിള്ളി നഗറിലെ മാനേജ്‌മെന്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയിലേക്ക് ലഭിച്ച 400 അപേക്ഷകളില്‍ നിന്നും 40 പേരെയാണ് പഞ്ചദിന പരിശീലനത്തിന് തെരഞ്ഞെടുത്തത്. തൃശ്ശൂര്‍ എം എസ് എം ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ലച്ചിതാമോള്‍ യു സി പരിപാടി ഉദ്ഘാടനം ചെയ്തു. എം എസ് എം ഇ മേഖലയുടെ വളര്‍ച്ചയ്ക്കും മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും സംരംഭകര്‍ക്ക് ആധുനിക മാനേജ്‌മെന്റ് രീതികളിലുള്ള പരിശീലനവും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധവും അനിവാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് ചടങ്ങില്‍ സംസാരിച്ചു. അറിവ് പങ്കുവെക്കല്‍, പ്രൊഫഷണല്‍ വികസനം, വ്യവസായ മേഖലയുമായുള്ള സഹകരണം എന്നിവയിലൂടെ എം എസ് എം ഇ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള കെ എം എയുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ സൃഷ്ടിയിലും സംരംഭകത്വ വികസനത്തിലും എം എസ് എം ഇകള്‍ വഹിക്കുന്ന നിര്‍ണായക പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.കെ എം എ എം എസ് എം ഇ ഫോറം ചെയര്‍മാന്‍ കെ വി ജോസ് സ്വാഗതം പറഞ്ഞു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img