05:02pm 12 November 2026
NEWS
കെഎംഎ വാർഷിക മാനേജ്‌മെന്റ് കൺവൻഷൻ ജനുവരി 15,16 തീയതികളിൽ
13/01/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെഎംഎ വാർഷിക മാനേജ്‌മെന്റ് കൺവൻഷൻ ജനുവരി 15,16 തീയതികളിൽ
HIGHLIGHTS

കെ എം എ ഭാരവാഹികളായ അനിൽ വർമ, കെ ഹരികുമാർ, അൽജിയേഴ്സ് ഖാലിദ്, ദിലീപ്  നാരായണൻ, വിനോദ് തരകൻ എന്നിവർ കെ എം എ മാനേജ്മെൻ്റ് കൺവൻഷൻ പ്രഖ്യാപനം നടത്തുന്നു.

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻറെ  (കെഎം എ) നാൽപ്പത്തി മൂന്നാമത് വാർഷിക മാനേജ്‌മെന്റ് കൺവൻഷൻ 15,16 തീയതികളിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. രാജ്യത്തെ  ഏറ്റവും വലിയ മാനേജ്‌മെന്റ് കൺവെൻഷനിൽ അൻപതിലധികം പ്രഭാഷകർ പങ്കെടുക്കും. ട്രാൻസ്ഫോർമിങ് ഫോർ ഇമ്പാക്റ്റ് എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ആയിരത്തിലേറെ  പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെ എം എ പ്രസിഡന്റ് കെ ഹരികുമാർ, കെ മാക് ചെയർ അൾജിയേഴ്സ് ഖാലിദ് എന്നിവർ അറിയിച്ചു. കേരളത്തിലെ മാനേജ്‌മെന്റ് മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് കൺവൻഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ എം എ പ്രസിഡന്റ് കെ ഹരികുമാർ പറഞ്ഞു. 

15 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യു എൻ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കുമരേഷ് സി മിശ്ര വിശിഷ്ടാതിഥിയാകും.

ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാൻസ് ), സി ജെ ജോർജ് (ജിയോജിത്), മധു എസ് നായർ (കൊച്ചിൻ ഷിപ്പ്‌യാർഡ്) , എം പി അഹമ്മദ് (മലബാർ ഗ്രൂപ്പ്) എന്നിവരെ ട്രാൻസ്ഫർമേഷൻ ഐക്കൺസ് ഓഫ് കേരളയായി ആദരിക്കും. ഇവരെ പങ്കെടുപ്പിച്ചുള്ള റൗണ്ട് ടേബിൾ വേണുഗോപാൽ സി ഗോവിന്ദ് മോഡറേറ്റ് ചെയ്യും. 

പതിനൊന്ന് ട്രാക്കുകളിലായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അൻപതിലേറെ ബിസിനസ്, മാനേജ്‌മെന്റ് വിദഗ്‌ധർ സമ്മേളന സെഷനുകളിൽ പങ്കെടുക്കും. 

കെ എം ഏസ് റോൾ ഇൻ ദി ട്രാൻസ്ഫർമേഷൻ ഓഫ് കേരളാസ് മാനേജ്‌മെന്റ് ലാൻഡ്സ്കേപ് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സുനിൽ സക്കറിയ മോഡറേറ്ററാകും. സിയാൽ എം ഡി എസ് സുഹാസ് മുഖ്യപ്രഭാഷണം നടത്തും. പ്രസാദ് കെ പണിക്കർ, ദിനേശ് തമ്പി, കെ ഹരികുമാർ എന്നിവർ പങ്കെടുക്കും. റൌണ്ട് ടേബിൾ വിത്ത് ട്രാൻസ്ഫോർമേഷൻ ഐക്കൺസ് ഓഫ് കേരള സെഷനിൽ വേണുഗോപാൽ സി ഗോവിന്ദ് മോഡറേറ്ററാകും. 

തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ നിരുപമ റാവു, ആനന്ദ് കുൽക്കർണി, ഡോ.പ്രമോദ് വർമ്മ, നവാസ് മീരാൻ, രാജ് രാഘവൻ, നരേഷ് കുമാർ സേഥി, വിനോദ് തരകൻ, പ്രൊഫ. ഹെലെ ഹാരിസൺ, വിരാൾ ദവദ, ഡോ. കൃഷ്ണദാസ് ഗെയ്‌ടോൻഡ്, ഡോ. ബിജോയ് ഈരാറ്റിൽ, ശ്രീവത്സൻ അപരാജിതൻ, ഡോ. നളന്ദ ജയദേവ്, ഡോ. നേഗിഷ് ഗൗനിക്കർ , ഡോ. എസ് ജ്യോതി നീരജ, ഷീന സിംഗ്, ഇബ്രാഹിം ഹവാസ് എന്നിവർ സംസാരിക്കും.

15 ന് രാവിലെ ഒൻപതരയ്ക്ക് യുവ മാനേജർമാർക്കും യുവ സംരംഭകർക്കുമായി സംഘടിപ്പിക്കുന്ന നടക്കുന്ന യങ് മൈൻഡ്‌സ് സമ്മിറ്റ് ടോം ജോസ് ഉദ്‌ഘാടനം ചെയ്യും. ശരത്ബാബു ഏഴുമലൈ മുഖ്യാതിഥിയാകും. പ്രൊഫ. ഹെലെ ഹാരിസൺ മുഖ്യ പ്രഭാഷണം നടത്തും. വിവിധ പാനൽ സെഷനുകളിൽ ബിബു പുന്നൂരാൻ, അൽത്താഫ് ജഹാംഗീർ, മീന തോമസ്, ദീപു സേവ്യർ, അതുൽ റാം, ഡോ.കല്യാണി വല്ലത്ത്, അനൂപ് അംബിക, സുശാന്ത് കുരുന്തിൽ, ടോം ജോസഫ് എന്നിവർ പങ്കെടുക്കും.

കൺവൻഷനിൽ പങ്കെടുക്കാൻ ബന്ധപ്പെടുക: www.kma.org.in, 90727 75588.

കെ എം എ പ്രസിഡൻ്റ് കെ ഹരികുമാർ, ഓണററി സെക്രട്ടറി അനിൽ വർമ, ഭാരവാഹികളായ   ഓണററി KMAC 2026 അൽജിയേഴ്സ് ഖാലിദ് , ദിലീപ് നാരായണൻ, വിനോദ് തരകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img