
കെ എം എ 42 മത് മാനെജ്മെന്റ് കണ്‍വൻഷൻ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്ന കെ ഹരികുമാർ, ബിബു പുന്നൂരാൻ, Dr. അനിൽ ജോസഫ്, ദിലീപ് നാരായണൻ എന്നിവർ.
കൊച്ചി: കേരള മാനെജ്മെന്റ് അസോസിയേഷൻ (കെ എം എ) 42 മത് മാനെജ്മെന്റ് കണ്‍വൻഷൻ (കെ മാക്) ജനുവരി 16,17 തീയതികളിൽ ഗ്രാൻഡ് ഹയാത് കൊച്ചിയിൽ നടക്കും. " ഇന്നവേറ്റ് ടു എലിവേറ്റ് " എന്നതാണ് ഇത്തവണ ചർച്ചാ വിഷയം.വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചയും നടക്കും.
ജനുവരി 16 ന് വൈകിട്ട് 6 ന് ഗ്രാൻഡ് ഹയാത് കണ്‍വൻഷൻ സെന്ററിൽ ഉദ്ഘാടന ചടങ്ങ് നടക്കും. രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിസ്‌ലേരി ഇന്റർനാഷണൽ സിഇഒ ആഞ്ചലോ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ദുബായ് പോർട്ട് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ ഇബ്രാഹിം അൽബ്ലൂഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
17 ന് നടക്കുന്ന സെഷനുകളിൽ ബിഗ്‌ബാസ്‌ക്കറ്റ് കോ ഫൗണ്ടർ ഹരി മേനോൻ, ബാറ്റ എ പി എ സി പ്രസിഡന്റ് രാജീവ് ഗോപാലകൃഷ്ണൻ, ഐടിസി ഫുഡ്സ് സി ഒ ഒ രോഹിത് ഡോഗ്ര, നയാരാ എനർജി എക്സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ പണിക്കർ, ഒഎൻഡിസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടി കോശി എന്നിവർ പ്രഭാഷണം നടത്തും.
ഇന്നവേഷൻ ഇൻ ഫാഷൻ എന്ന സെഷനിൽ വിനോദ് നായർ, പ്രൊഫ. സോമേഷ് സിംഗ്, ഉമ പ്രജാപതി, ഡോ. ഡാർലി കോശി, ഡിസൈനർ റൗക്ക സ്ഥാപകൻ ശ്രീജിത് ജീവൻ എന്നിവരും, ഫിൻ ടെക്ക് പാനലിൽ ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് അബ്ദുള്ള, എൻ എസ് ഇ ഇൻറർമീഡിയറി റിലേഷൻഷിപ്പ്സ് മേധാവി അഭിഷേക് വലവാക്കർ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻ്റ് സി സുമോത് എന്നിവരും സംസാരിക്കും.
സമാപന ചടങ്ങിൽ തോമസ് മാത്യു, കെ എസ് ശബരീനാഥൻ എന്നിവർ പങ്കെടുക്കും.
അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.അഹ്‌മദ് ആലുങ്കൽ, എം പി ആർ എസ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ഇന്റർനാഷണൽ ബിസിനസ് സിഇഒ യാഷ് റാഡിയ എന്നിവരെ ചടങ്ങിൽ ആദരിക്കും.
സെലിബ്രെറ്റ് സക്സസ് എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കെ എസ് ഐ ഡി സി ചെയർമാൻ സി ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. എസ് സുഹാസ്, പ്രവീൺ തോമസ്, അഫ്‍ഥേൽ എ വഹാബ്, യാഷ് റാഡിയ, സുനിൽ കെ സക്കറിയ, സ്റ്റിഫൻ ദേവസ്സി, ജേക്കബ് ജോയ്, നികിത ശങ്കർ എന്നിവർ സംസാരിക്കും.
രജിസ്‌ട്രേഷൻ ആരംഭിച്ചു. കെ എം എ അംഗങ്ങൾക്കും അംഗങ്ങൾ അല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷന് www.kma.org.in/convention.
ആയിരത്തോളം പ്രതിനിധികളും ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാൻ, സീനിയർ വൈസ് പ്രസിഡന്റും കൺവൻഷൻ ചെയറുമായ കെ ഹരികുമാർ, സെക്രട്ടറി അനിൽ ജോസഫ്, ട്രഷറർ ദിലീപ് നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.









