12:20am 07 July 2026
NEWS
KLGSA യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് എറണാകുളത്ത് തുടക്കം.
06/07/2026  07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
KLGSA യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് എറണാകുളത്ത് തുടക്കം.

ദ്ദേശസ്വയം ഭരണ വകുപ്പിലെ ജീവനക്കാരുടെ സംഘടനയായ KLGSA യുടെ 50 വർഷം പൂർത്തീകരിച്ചതിൻ്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള സുവർണ്ണ ജൂബിലി സമ്മേളനം എറണാകുളം ടൗൺഹാളിൽ 2026 ജൂലൈ 7 ന് നടക്കുകയാണ്. രാവിലെ 10.30 ന് പതാക ഉയർത്തുന്നതോട് കൂടി ആരംഭിക്കുന്ന ജൂബിലി സമ്മേളനം മൂന്ന് മേഖലാ സമ്മേളനങ്ങൾ ആയിട്ട് നടത്തുകയും ഡിസംബർ മാസം നടത്തപ്പെടുന്ന സംസ്ഥാന സമ്മേളനത്തിൽ ആഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കുകയും ചെയ്യും.

ജൂബിലി സമ്മേളനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ വിനോദ്, ടോണി ചമ്മണി, ഉമാ തോമസ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തുകയും കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ മധ്യമേഖാലാ സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. സംഘടനയുടെ മുൻ പ്രസിഡന്റുമാരായ പി.കെ ദിനേശൻ, പി.എസ്.എം സാദിഖ്, കൈമനം പ്രഭാകരൻ, പി.ഐ ജേക്കബസൺ, മുൻ ജന:സെക്രട്ടറി എം. വസന്തൻ, മുൻ ഓർഗനൈസിംഗ് സെക്രട്ടറിമാരായ ജോസഫ് മാത്യു. പി. കൃഷ്ണ‌ൻ ഉൾപ്പടെയുള്ള രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.

സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എൻ.എ ജയകുമാർ അദ്ധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി ഒ.വി ജയരാജ് സ്വാഗതം ആശംസിക്കുകയും ചെയ്യും. സംഘടനയുടെ സംസ്ഥാന ഭാരവാഹികളായ കെ.ആർ മനോജ്‌കുമാർ, വി. പ്രേമരാജൻ, അബ്ദു‌ൾ നാസർ വലിയാട്ടിൽ, എ. ജി സൈജു, സി. ജയകുമാർ, യു. റഹീം ഖാൻ, ടി.എ തങ്കം, സി.കെ രജിത് കുമാർ, എം. മനോജ്, പി. മണിപ്രസാദ്, ടി. സുബൈദ, സെറീന ഡേവിഡ്, റെജി ജോൺ, അഞ്ജുമോൾ ജോൺസൺ തുടങ്ങിയവർ ആശംസ അർപ്പിക്കും. സംഘടനയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ തദ്ദേശ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായ പൊതുസർവ്വീസ്, പൊതുസ്ഥലംമാറ്റം തുടങ്ങിയവ ചർച്ച ചെയ്യപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img