
കൊച്ചി: ഛത്തീസ്ഗഡിൽ നീതി നിഷേധിക്കപ്പെട്ട സന്യസ്തരോടും ഉത്തരേന്ത്യയിൽ പീഡനത്തിനിരയാകുന്ന മതന്യൂന പക്ഷത്തോടും പക്ഷം ചേർന്നു കൊണ്ട് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച
എറണാകുളം നഗരത്തിൽ പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൈക്കോടതി ജംഗ്ഷനിലെ മദർ തെരേസ സ്ക്വയറിൽ
വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ റാലി ഉദ്ഘാടനം ചെയ്യും.
രാജേന്ദ്ര മൈതാനിയിലെ ഗാന്ധി സ്ക്വയറിൽ സമാപിക്കുന്ന പ്രതിഷേധ പ്രകടനത്തിൽ
വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി സന്യസ്ഥരും വൈദികരും അല്മായരും പങ്കുചേരും.
സമാപന സമ്മേളനത്തിൽ ആത്മീയ - സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.
വരാപ്പുഴ അതിരൂപതാ പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കുന്ന സമാപനയോഗത്തിൽ
അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ സമാപന സന്ദേശം നൽകും.
സിബി ജോയ്
സെക്രട്ടറി, KLCA
Photo Courtesy - Google









