NEWS
കെ.കെ കൊച്ച്, കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: പ്രവാസി വെൽഫെയർ.
16/03/2025 07:40 PM IST

ദോഹ:കഴിഞ്ഞദിവസം അന്തരിച്ച ദലിത് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ കെ കൊച്ച് അനുസ്മരണം സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല. കെ.കെ കൊച്ചിൻ്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും ദലിത് സമൂഹത്തെ മുൻനിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെതെന്നും അരികുവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിച്ച ഒരാളായിരുന്നു അദ്ദേഹമെന്നും തുടർന്ന് സംസാരിച്ചവർ അനുസ്മരിച്ചു.
മാമൂറയിൽ നടന്ന സംഗമത്തിൽ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ റഷീദലി , അനീസ് റഹ്മാൻ മാള, മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീൻ അന്നാര,ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











