05:11pm 11 November 2026
NEWS
കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മഖത്തർ: മൂന്നാം വാർഷിക ആഘോഷം
27/10/2025  10:44 AM IST
nila
കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മഖത്തർ: മൂന്നാം വാർഷിക ആഘോഷം

ദോഹ: തൃശ്ശൂർ ജില്ലയിലെ താന്ന്യം ഗ്രാമ  പഞ്ചായത്തിലെ കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ  കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ മൂന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു
 പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽഡോക്ടർ ഫസീഹ അഷ്‌കർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.മുതിർന്ന അംഗംങ്ങളായ മൻസൂർ പി എം , പ്രകാശ്  , ഷജീർ, മോഹനൻ , അജിമോൻ , യൂനസ് , യഹ്‌യ  എന്നിവർ സംസാരിച്ചു .
 ജനറൽ സെക്രട്ടറി  ഷാജഹാൻ സ്വാഗതും ഫിനാൻസ് സെക്രട്ടറി  ഷെറിൻ നന്ദിയും പറഞ്ഞു .    ചടങ്ങിൽ
ഖത്തറിലെ പ്രശസ്ത ഗായകരായ മുഹ്‌സിൻ തളിക്കുളം, ഗാന രചയിതാവ് സുറുമ ലത്തീഫ്  എന്നിവരെ ആദരിച്ചു .ഗായകരായ  മുരളി, സവാദ് , ഷാഫി കബീർ  എന്നിവർ ഗാനങ്ങൾ ആലപിച്ചു.
 കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img