11:32pm 09 November 2026
NEWS
"കിഴക്കമ്പലം മോഡൽ " കേരളം മുഴുവൻ നടപ്പിലാക്കും. -
സാബു എം. ജേക്കബ്


02/06/2025  04:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കിഴക്കമ്പലം മോഡൽ കേരളം മുഴുവൻ നടപ്പിലാക്കും. - സാബു എം. ജേക്കബ്

കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന മാതൃക കേരളം മുഴുവൻ നടപ്പിലാക്കുമെന്ന്
ട്വൻ്റി 20 പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്ത് ചേർന്ന ട്വൻറി20 പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡൻ്റുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയ ശേഷം കിഴക്കമ്പലത്ത് 27കോടിയും ഐക്കരനാട് പഞ്ചായത്തിൽ 12 കോടിയും   മിച്ചം വയ്ക്കാൻ സാധിച്ചു .
 അഴിമതി രഹിതമായ പ്രവർത്തനം വഴിയാണ് ഇത്രയും തുക മിച്ചം വയ്ക്കാൻ സാധി ച്ചത്. ആ തുക വൈദ്യുതി , പാചക വാതക ഗ്യാസ് എന്നിവയുടെ സബ്സിഡിയായി ജനങ്ങൾക്ക് തന്നെ തിരിച്ചു നൽകുന്നതിനെക്കുറിച്ചുള്ള പദ്ധതികളാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്.
അഴിമതി തുടച്ചു നീക്കിയാൽ തന്നെ ഓരോ പഞ്ചായത്തിനെയും അവിടത്തെ നികുതി വരുമാനം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
യഥാർത്ഥ ജനസേവന മാതൃകയാണ് ട്വൻ്റി 20 പാർട്ടി  നടപ്പിലാക്കിയത്. 
ഗ്രാമങ്ങൾ തോറും വികസന വിപ്ലവമാണ് ട്വൻ്റി 20 ലക്ഷ്യം വയ്ക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 100 ലേറെ പഞ്ചായത്തുകളിൽ മത്സരിക്കുവാൻ പാർട്ടിയെ സജ്ജമാക്കി കഴിഞ്ഞെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

 യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ, ഭാരവാഹികളായ അഡ്വ ചാർളി പോൾ,ബെന്നി ജോസഫ്, ഡോ. ഹറൂൺ എം.പിള്ളെ, ജോർജ് ജോസഫ് പകലോമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. 
ജില്ലാ കോ- ഓർഡിനേറ്റർമാരും, മണ്ഡലം പ്രസിഡന്റുമാരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img