
ദോഹ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടം ദോഹ പരിസ്ഥിതി ക്വിസ്മത്സരം സംഘടിപ്പിച്ചു.
ബിർള പബ്ലിക് സ്കൂളിൽ
നടന്ന മത്സരം ICC പ്രസിഡന്റ് മണികണ്ഠൻ ഉത്ഘാടനം ചെയ്തു. നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതവും ISC പ്രസിഡന്റ്
E P അബ്ദുൽ റഹ്മാൻ, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽമാനേജർ
നൗഫൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്കൂൾ തലത്തിൽ 6 മുതൽ 10 വരെ ഉള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ ക്വിസ് മൂന്നു റൗണ്ടുകൾ ആയിട്ടായിരുന്നു. ക്വിസ് മാസ്റ്റർ Dr. ശരത് ലാൽ നല്ല രീതിയിൽ ക്വിസ് നയിച്ചു. അഹൻ അഭിജിത് (MES സ്കൂൾ ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഒലിവ് സ്കൂളിൽ നിന്നുള്ള ഇഷാൻ ശങ്കർ രണ്ടാം സ്ഥാനവും ശാന്തി നികേതൻ സ്കൂളിലെ മഹേശ്വരി മൂന്നാം സ്ഥാനവും നേടി.
ആരിസ് മസൂദ് ഖാൻ (MES സ്കൂൾ ), മൈര സൈനബ് (ബിർള പബ്ലിക് സ്കൂൾ ), രുദ്രജിത് ബാനർജി (ബിർള പബ്ലിക് സ്കൂൾ ) എന്നിവർ പ്രോത്സാഹനസമ്മാനം നേടി











