പയസ് ഗേൾസ് ഹൈസ്ക്കൂൾ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷന്റെ എട്ടാമത് വാർഷിക ആഘോഷം പ്രിയം 2026 കൂട്ടു കൂടാം മനമൊന്നായ് എന്ന ലക്ഷ്യവുമായി ഒക്ടോബർ 2 ന് കൊച്ചി മേയറും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ.മിനി മോൾ വി കെ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.ജേക്കബ് പുതുശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.അസോസിയേഷൻ പ്രസിഡൻ്റ് സീന ടി സി അധ്യക്ഷത വഹിച്ചു.മിസ് ഫോട്ടോജെനിക് അർച്ചന ദാസ് വിശിഷ്ടാതിഥിയായിരുന്നു. സെക്രട്ടറി ലിസി തോമസ് വാർഷിക റിപ്പോർട്ടും, ട്രഷറർ ഷംല നൗഷാദ് വാർഷിക കണക്കും അവതരിപ്പിച്ചു.സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി പ്രതിഭകൾ, റിട്ടയേർഡ് അധ്യാപകർ,Full A + വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.ഉച്ചയ്ക്കു ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്നുകൾ പരിപാടിയെ ഗംഭീരമാക്കി... അംഗങ്ങളുടെ സ്വയം സംരംഭക വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു.പരിപാടികൾക്ക് ഭാരവാഹികളായ ശ്രീകല, മിനി റോബിൻ, മീര, ഹെലൻ, മഞ്ജു,മേരി പി ജെ ,നസീമ,സനൂജ, ഷാഹിന,സുജിന എന്നിവർ നേതൃത്വം നൽകി.









