09:58am 12 November 2026
NEWS
ഉത്തര കൊറിയയിൽ ഇനി ഐസ്ക്രീം, ഹാംബർഗർ, കരോക്കെ എന്നിവയെ കുറിച്ചും മിണ്ടരുത്!
17/09/2025  03:53 PM IST
nila
ഉത്തര കൊറിയയിൽ ഇനി ഐസ്ക്രീം, ഹാംബർഗർ, കരോക്കെ എന്നിവയെ കുറിച്ചും മിണ്ടരുത്!

ഉത്തര കൊറിയയിൽ ഐസ്ക്രീം, ഹാംബർഗർ, കരോക്കെ തുടങ്ങിയ വാക്കുകൾ നിരോധിച്ചെന്ന് റിപ്പോർട്ട്. സാംസ്കാരികമായ അധിനിവേശം ആരോപിച്ചാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഇവ ഉൾപ്പെടെ നിരവധി വാക്കുകൾ നിരോധിച്ചിരിക്കുന്നത്. ഈ വാക്കുകളെല്ലാം പാശ്ചാത്യമെന്നാണ് കിം ജോങ് ഉൻ പറയുന്നത്. ഹാംബർഗറിവും ഐസ്ക്രീമിനും കരോക്കെക്കുമൊക്കെ പകരം കൊറിയൻ വാക്കുകൾ നിർദ്ദേശിച്ചുണ്ടെന്നും ഡെയ്‌ലി എൻ‌കെ റിപ്പോർട്ട് ചെയ്യുന്നു. 

ഹാംബർഗർ എന്നതിന് പകരം ഡാജിൻ-ഗോഗി ഗ്യോപ്പാങ് (മാട്ടിറച്ചി ഇടയിലുള്ള ഇരട്ട ബ്രെഡ്) എന്ന് പറയണമെന്നാണ് നിർദേശം. ഐസ്ക്രീമിനെ എസ്യുക്കിമോ (എസ്കിമോ) എന്ന് പറയണം. അതേസമയം കരോക്കെ മെഷീനുകളെ ഓൺ-സ്ക്രീൻ അകമ്പടി യന്ത്രങ്ങൾ എന്നാണ് പറയേണ്ടത്. ഉത്തരകൊറിയൻ വാക്കുകൾ പ്രോത്സാഹിപ്പിക്കാനും ഭാഷയിലൂടെയുള്ള സാംസ്കാരിക കടന്നുകയറ്റം ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിർദ്ദേശമെന്നും പറയുന്നു. 

രാജ്യത്ത് പുതുതായി തുറന്ന വോൺസാൻ ബീച്ച് സൈഡ് റിസോർട്ടിൽ ജോലി ചെയ്യുന്ന ടൂർ ഗൈഡുകൾ സന്ദർശകരുമായി ഇടപഴകുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കണമെന്നും കിം ജോങ് ഉൻ ഉത്തരവിട്ടു. ഗൈഡുകൾ സർക്കാർ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും അവർ ഔദ്യോഗികമായി അംഗീകരിച്ച വാക്കുകളും പ്രയോഗങ്ങളും ഉപയോ​ഗിക്കണമെന്നും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img