
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്ബി സിഇഒ പദവി രാജിവച്ച് കെ എം എബ്രഹാം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല. ഭരണ മാറ്റമുറപ്പായതിന് ശേഷമാണ് പടിയിറക്കം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയുടെയും പടിയിറക്കം.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു. അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാഗമായാണ് കെഎം എബ്രഹാം ഇപ്പോൾ രാജി വെച്ചിരിക്കുന്നത്കെഎം എബ്രഹാം രാജിവെക്കുന്നതോടെ കിഫ്ബി പ്രവർത്തനം ഏത് രീതിയിൽ മുന്നോട്ട് പോകുമെന്നത് ശ്രദ്ധേയമാകും. ബജറ്റിതര വായ്പ സമ്പ്രദായ രീതിയിലും ഘടനയിലും മാറ്റങ്ങൾ സംഭവിക്കുമോയെന്നതാണ് ആകാംക്ഷയോടെ നോക്കി കാണുന്നത്. 98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.പൂർത്തിയായി കൊണ്ടിരിക്കുന്ന പദ്ധതികൾ വായ്പ കരാർ തുടങ്ങിയവ നിലനിൽക്കുന്നതിനാൽ യുഡഎഫ് സർക്കാരിന് കിഫ്ബി ഉടൻ നിർത്തലാക്കാനും കഴിയില്ല. അതിനാൽ കിഫ്ബി ഭാവി എന്താകുമെന്ന ചർച്ച സിഇഒ കെഎം എബ്രഹാം രാജിവെച്ചിരിക്കുന്നത്.
Photo Courtesy - Google










