08:36am 13 November 2026
NEWS
എരിവും പുളിയും മധുരവും പകർന്ന് കുട്ടികൂട്ടുകാർ: കുസാറ്റ് സി-സിസിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു
24/04/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എരിവും പുളിയും മധുരവും പകർന്ന്  കുട്ടികൂട്ടുകാർ: കുസാറ്റ്  സി-സിസിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു

കൊച്ചി:  കൊച്ചി  ശാസ്ത്ര  സാങ്കേതിക  സർവകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ (സി-സിസ്)  വ്യാഴാഴ്ച  140  സ്‌കൂൾ വിദ്യാർത്ഥികളുടെ  ഭക്ഷ്യമേള  സംഘടിപ്പിച്ചു.
അഞ്ച് ബാച്ചുകളായി   തിരിഞ്ഞാണ്   വിദ്യാർത്ഥികൾ ഭക്ഷണശാലകൾ ഒരുക്കിയത്.   കേരള,   നോർത്ത്   ഇന്ത്യൻ, ചൈനീസ്, ഹൈദരാബാദി, അറേബ്യൻ   വിഭവങ്ങൾ, പഴച്ചാറുകൾ, നാടൻ പലഹാരങ്ങൾ, പായസങ്ങൾ, സാലഡുകൾ, കുക്കീസ്, ഡോനട്ട്, കോൾഡ് കോഫി, ഫിഷ് കട്ടലെറ്റ്, കപ്പയും മീനും എന്നിങ്ങനെ നീണ്ട മെനുവാണ് കുട്ടിഷെഫുമാർ ആസ്വാദകർക്കായി ഒരുക്കിയത്.   

സ്‌കൂൾ  കുട്ടികളിൽ ശാസ്ത്രാഭിരുചി വളര്‍ത്തുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ഒരു മാസം നീണ്ട സയൻസ്   ടാലെന്റ്റ്   ആൻഡ് ടോട്ടൽ  കപ്പാസിറ്റി  ഡെവലപ്മെന്റ്  പ്രോഗ്രാമിന്റെ (എസ്ടിഡിപി)  ഭാഗമായാണ്  ഒരു  ദിവസത്തെ ഭക്ഷ്യമേള സംഘടിപ്പിച്ചത്.

ഒരു  മാസക്കാലം  നീളുന്ന  ഈ  ക്യാംപിൽ  വിവിധ മേഖലകളിലെ പ്രഗത്ഭർ നടത്തുന്ന ക്ലാസുകൾ  ഫസ്റ്റ്  എയ്ഡ്,  സിനിമ, ബാലാവകാശം  തുടങ്ങിയ  വിവിധ മേഖലകൾക്കു പുറമെ ശാസ്ത്രജ്ഞരുമായുള്ള സംവാദം, ലാബ് സെഷനുകൾ, ക്ലാസ്സ്മുറികൾക്ക് പുറത്തെ പഠനം, പാചകം,  കൃഷി, ലൈഫ്‌ സ്‌കില്ലുകൾ  എന്നിവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img