10:21pm 07 October 2026
NEWS
കിഡ് ഗ്ലോവ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (KGMUN 2026) ഉദ്ഘാടനം ചെയ്തു
07/10/2026  07:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കിഡ് ഗ്ലോവ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് (KGMUN 2026) ഉദ്ഘാടനം ചെയ്തു
കേരള പോലീസിൻ്റെ കിഡ് ഗ്ലോവ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കിഡ് ഗ്ലോവ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് 2026 (KGMUN 2026) പരിപാടി, കേരള പോലീസിന്‍റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്.പി അങ്കിത് അശോകന്‍ വൈറ്റില ടോക്എച്ച് (TOC-H) പബ്ലിക് സ്കൂളില്‍
ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട  175 വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
 
ആഗോള വിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനും നയതന്ത്ര ചര്‍ച്ചകളില്‍ പങ്കാളികളാക്കാനും യുവതലമുറയെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംവാദങ്ങള്‍, ആശയവിനിമയം, നേതൃപാടവം, നയതന്ത്ര സഹകരണം എന്നിവയില്‍ വിദ്യാര്‍ഥികളുടെ മികവ് വളര്‍ത്തിയെടുക്കാന്‍ KGMUN-2026 വേദിയൊരുക്കും.
 
കേരളത്തിലുടനീളമുള്ള DDADs,DCRC കൗണ്‍സിലര്‍മാര്‍, څകൂട്ട്' കൗണ്‍സിലര്‍മാര്‍, പരിശീലനം നേടിയ കേരള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണയോടെയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. മികച്ച പൊതുപ്രസംഗം, സംവാദം, ചര്‍ച്ച, ആശയവിനിമയം, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെയാണ് KGMUN 2026ലേക്ക് തിരഞ്ഞെടുത്തത്.
 
അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുള്ള ഘടനാപരമായ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു. സ്വന്തം അഭിപ്രായങ്ങള്‍ അവതരിപ്പിക്കുകയും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ക്രിയാത്മകമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കുട്ടികളിലെ  നേതൃത്വപാടവം, ആശയവിനിമയശേഷി, നയതന്ത്രപരമായ സമീപനം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വികസിപ്പിക്കുന്നതിനും KGMUN വേദി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി.
 
സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്.പി അങ്കിത് അശോകന്‍  ഉദ്ഘാടകനും അധ്യക്ഷനുമായ ചടങ്ങില്‍ ടോക് എച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ടെസ്സി ജോസ് കെ, സെക്രട്ടറി വിപിന്‍ കെ. മാത്യു, സ്റ്റുഡന്‍റ്സ് ഓഫ് കേരള എജ്യുക്കേഷന്‍ ട്രസ്റ്റ് (SKET) ട്രസ്റ്റി, ഡോ. വിഷ്ണു ശരവണന്‍ എന്നിവര്‍ പങ്കെടുത്തു. കേരള പോലീസ് സൈബര്‍ഡോം ഇന്‍സ്പെക്ടര്‍ ഷിബിന്‍ കെ.എ സ്വാഗതവും കിഡ് ഗ്ലോവ്  സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആനന്ദ് വി.എസ് നന്ദി പ്രകാശനവും നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img