02:36pm 13 November 2025
NEWS
പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പിന് ഇന്ന് കിക്കോഫ്
13/11/2025  11:48 AM IST
nila
പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പിന്  ഇന്ന് കിക്കോഫ്

ദോഹ: ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് തുടങ്ങും. ഡിസംബര്‍ 12 വരെ ആഴ്ചയില്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ ദോഹ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ 19 ന് അല്‍ അഹ് ലി സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണമെന്റ്ിന്റെ ഫൈനല്‍ നടക്കുക.

ഒറിക്‌സ് കാസര്‍ഗോഡ്, ഹോട്ട് &കൂള്‍ എഫ് സി കണ്ണൂര്‍, മാപ്സ് കോഴിക്കോട്, വയനാട് കൂട്ടം, എഫ് സി മലപ്പുറം, ക്യു ആര്‍ ഐ തൃശ്ശൂര്‍, യുണൈറ്റഡ് എറണാകുളം, ട്രാവന്‍കൂര്‍ എഫ് സി എന്നീ ജില്ലാ ടീമുകളാണ് ഖിഫ് സീസണ്‍ 16 ല്‍ പങ്കെടുക്കുന്നത്. 

ഉത്ഘാടന മത്സരങ്ങളില്‍ ഇന്ന് വൈകുന്നേരം 7:30 വയനാട് കൂട്ടം മാപ്സ് കോഴിക്കോടിനോടും രാത്രി 9:30 ന് യുണൈറ്റഡ് എറണാകുളം ഒറിക്‌സ് കാസര്‍ഗോഡിനെയും നേരിടും.

നാളെ വെള്ളിയാഴ്ച ക്യു ആര്‍ ഐ തൃശ്ശൂര്‍ നേരിടുന്നത് ട്രാവന്‍കൂര്‍ എഫ് സി യെ ആണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img