03:39am 17 October 2026
NEWS
യുവത്വത്തിന്റെയും സർഗാത്മകതയുടെയും ആഘോഷം ഹൈബ്‌ ഇന്ത്യയുടെ ഫൈനൽ കോൾ ഓഡിഷനുകൾക്കായി കിയ വൈബ് സ്റ്റുഡിയോ കൊച്ചിയിലെത്തുന്നു
16/10/2026  08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യുവത്വത്തിന്റെയും സർഗാത്മകതയുടെയും ആഘോഷം ഹൈബ്‌ ഇന്ത്യയുടെ ഫൈനൽ കോൾ ഓഡിഷനുകൾക്കായി കിയ വൈബ് സ്റ്റുഡിയോ കൊച്ചിയിലെത്തുന്നു

കൊച്ചി : യുവതലമുറയുടെ സർഗാത്മകതയ്ക്കും സംഗീതത്തോടുള്ള താൽപ്പര്യത്തിനും വേദിയൊരുക്കി കിയ ഇന്ത്യയുടെ ‘കിയ വൈബ് സ്റ്റുഡിയോ’ കൊച്ചിയിലെത്തുന്നു. HYBE INDIAയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ അനുഭവവേദി, കൊൽക്കത്ത, ചെന്നൈ, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പോപ്പ്-അപ്പ് പാർക്കുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെയാണ് കൊച്ചിയിൽ എത്തുന്നത്. HYBE INDIAയുടെ ‘ഫൈനൽ കോൾ’ ഓഡിഷനുകളുടെ ഭാഗമായുള്ള ഈ സംരംഭം, യുവപ്രതിഭകൾക്ക് കഴിവുകൾ അവതരിപ്പിക്കാനും ആഗോളതലത്തിലുള്ള അവസരങ്ങൾ തേടാനുമുള്ള വേദിയൊരുക്കും.

ഒക്ടോബർ 17ന് കൊച്ചിയിലെ സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെന്ററിലുള്ള HYBE INDIA പോപ്പ്-അപ്പ് പാർക്കിലെ കിയ എൻഗേജ്‌മെന്റ് സോണിലാണ് കിയ വൈബ് സ്റ്റുഡിയോ പ്രവർത്തിക്കുക. സംഗീതം, സർഗാത്മകത, സംവേദനാത്മക വിനോദം എന്നിവ സമന്വയിപ്പിക്കുന്ന ഈ വേദിയിൽ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സ്വന്തമാക്കാം.

കിയ സൈറോസ് ഇവി, കിയ സോറന്റോ വാഹനങ്ങൾക്കുളളിൽ ഒരുക്കിയ വൈബ് സ്റ്റുഡിയോയാണ് പരിപാടിയുടെ പ്രധാന ആകർഷണം. വാഹനത്തിനുള്ളിൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള പ്രകടന വീഡിയോകൾ റെക്കോർഡ് ചെയ്യാനും അവ പങ്കുവയ്ക്കാനും സഹായിക്കുന്ന സംവിധാനമാണിത്. വാഹനങ്ങളെ സർഗാത്മകതയും സ്വയംപ്രകടനവും സാധ്യമാക്കുന്ന ഇടങ്ങളാക്കി മാറ്റുന്നതിലൂടെ സംഗീതത്തെയും സാങ്കേതികവിദ്യയെയും ഒരുമിപ്പിക്കുകയാണ് കിയ.

പോപ്പ്-അപ്പ് പാർക്കിന് പുറത്തേക്കും ഈ അനുഭവം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 20 മുതൽ കൊച്ചിയിലെ ഇൻചിയോൺ കിയ ഡീലർഷിപ്പിലും വൈബ് സ്റ്റുഡിയോ ഒരുക്കും. ഇതിലൂടെ കൂടുതൽ പേർക്ക് ഈ സംരംഭത്തിന്റെ ഭാഗമാകാനും സംഗീതം, മൊബിലിറ്റി, സ്വയംപ്രകടനം എന്നിവയുടെ സമന്വയം അനുഭവിക്കാനും അവസരം ലഭിക്കും.

കിയ സൈറോസ് ഇവിയും കിയ സോറന്റോ എച്ച്ഇവിയും കിയ ഇന്ത്യയുടെ വിവിധ പവർട്രെയിൻ സാങ്കേതികവിദ്യകളിലുള്ള ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു. ഇലക്ട്രിക്, ഹൈബ്രിഡ്, പരമ്പരാഗത എൻജിൻ സംവിധാനങ്ങളിലായി ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുന്നതാണ് കമ്പനിയുടെ സമീപനം. സൈറോസ് ഇവി കിയയുടെ ഇലക്ട്രിക് എസ്‌യുവി നിരയെ ശക്തിപ്പെടുത്തുമ്പോൾ, സോറന്റോ രണ്ട് എൻജിൻ ഓപ്ഷനുകളുമായാണ് എത്തുന്നത്: 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ സ്മാർട്ട്സ്ട്രീം 1.6 ടർബോ GDI ഹൈബ്രിഡ്, 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോടുകൂടിയ സ്മാർട്ട്സ്ട്രീം 2.2 ഡീസൽ. രണ്ട് പതിപ്പുകളിലും ഓൾ-വീൽ ഡ്രൈവ് (AWD) ലഭ്യമാണ്.

കിയ ഇന്ത്യയുടെ ആദ്യ ഹൈബ്രിഡ് മോഡലായ സോറന്റോ ഹൈബ്രിഡിൽ 180 PS കരുത്തുള്ള എൻജിനും 65 PS കരുത്തുള്ള ഇലക്ട്രിക് മോട്ടോറുമാണുള്ളത്. ഡീസൽ പതിപ്പ് 193 PS കരുത്തും 442 Nm ടോർക്കും നൽകുന്നു. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് വൈവിധ്യമാർന്ന പവർട്രെയിൻ ഓപ്ഷനുകൾ ലഭ്യമാക്കാനുള്ള കമ്പനിയുടെ ലക്ഷ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മൊബിലിറ്റിക്കപ്പുറം യുവതലമുറയുടെ സംസ്കാരം, സർഗാത്മകത, പുതിയ കാലത്തെ അഭിലാഷങ്ങൾ എന്നിവയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള കിയ ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img