10:13pm 19 October 2026
NEWS
കിയ സൂപ്പർ കപ്പ് ജേഴ്‌സി പ്രകാശനം ചെയ്തു.
30/01/2025  10:11 PM IST
കിയ സൂപ്പർ കപ്പ് ജേഴ്‌സി പ്രകാശനം ചെയ്തു.

ദോഹ: കിയ ഖത്തർ സംഘടിപ്പിക്കുന്ന കിയ സൂപ്പർ കപ്പ് സെവൻസ് ഫുട്ബോൾ സീസൺ വൺ ടീമുകളുടെ ജേഴ്സി പ്രകാശനം ഡോം ഖത്തർ ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ്, ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിക് എടവണ്ണ എന്നിവർ ചേർന്നു ടീം ക്യാപ്റ്റൻമാർക്ക് നൽകി നിർവഹിച്ചു. വക്ര എഫ് സി, ഉം അൽ സനീം എഫ് സി, ലുസൈൽ എഫ് സി, ഐൻ ഖാലിദ് എഫ് സി എന്നീ നാല് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഇന്ന് വൈകുന്നേരം 8 മണി മുതൽ അൽ സൈലിയ സ്പോർട്സ് ക്ലബ്ബിലാണ് മത്സരങ്ങൾ നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img