NEWS
കിയ ഖത്തർവൺ ഡേ ഫുട്ബാൾ ടൂർണമെന്റ്: എഫ് സി ഖത്തർ ജേതാക്കളായി
26/01/2026 09:05 PM IST
nila

ദോഹ: കിയ ഖത്തർ സംഘടിപ്പിച്ച കിയ സൂപ്പർ കപ്പ് സീസൺ 2 വൺ ഡേ ഫുട്ബാൾ ടൂർണമെന്റിൽടിമ്പെക്സ് എഫ് സി ഖത്തർ ചാമ്പ്യന്മാരും വി,പി,എൻ എഫ് സി റണ്ണേയ്സ് ട്രോഫിയും കരസ്ഥമാക്കി.
നോബിൾ ഇൻറർനാഷണൽ സ്കൂൾ വുക്കൈറിൽ നടന്ന ടൂർണമെന്റിന്റെ ഔപചാരിക ഉൽഘാടനം ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടും ,സിറ്റി എക്സ്ചേഞ്ച് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയുമായ ഷറഫ് . പി ഹമീദ് നിർവഹിച്ചു, ചാലിയാർ ദോഹ ഫൗണ്ടർ മഷ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡൻറ് സി.ടി സിദ്ദിഖ് ചെറുവാടി എന്നിവർ സംസാരിച്ചു. ടൂർണമെന്റ് ജേഴ്സി ലോഞ്ചിംഗ് കിയ ചെയർമാൻ നസീർ വി.പി, കൺവീനർ നിസാർ കെ, കിയ രക്ഷാധികാരി ബഷീർ അൻവാരി, മറ്റു കിയ പ്രതിനിതികൾ എന്നിവരുടെ സാന്നിധ്യത്തിൽ അൽ ഏബിൾ ട്രേഡിങ് & കോൺട്രാക്ടിങ് ഖത്തർ ചെയർമാൻ സിദ്ധീഖ് പുറായിൽ, ടീം ക്യാപ്റ്റൻമാർക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











