
ദോഹ: ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന പ്രവാസി ഫുട്ബോൾ ഉത്സവത്തിന് ഔദ്യോഗികമായി കൊടിയേറി. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ട്യ പരിപാടി ഉത്ഘാടനം ചെയ്തു. ചാമ്പ്യൻസ് കിക്കോഫ്, അൽ വഹ കായി പ്രതിനിധി മിർന നിർവഹിച്ചു ഐ, എസ്, സി പ്രസിഡന്റ് ഇപി അബ്ദുറഹ്മാൻ സംസാരിച്ചു. ഐ സി ബി എഫ് പ്രെസിഡന്റ്റ് ഷാനവാസ് ബാവ , ഐ ബി പി സി പ്രസിഡന്റ് താഹ, നിലങ്ങ്ഷു ഡേ, സുബ്രമണ്യ ഹെബാഗ്ളൂ, വർക്കി ബോബൻ, പ്രദീപ് പിള്ള, തുടങ്ങി നിരവധി കമ്മ്യൂണിറ്റി നേതാക്കളും സ്പോൺസർ മാരും പങ്കെടുത്ത പരിപാടി ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു നടന്നത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ശക്തരായ സിറ്റി എക്സ്ചേഞ്ച് എഫ്സി, ഫാൻ ഫോർ എഫ്സിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാചയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ മാഗ്ലൂർ എഫ്സി ക്കെതിരെ ഫ്രെണ്ട്സ് ഓഫ് തൃശൂറിന്റെ വിജയം എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഇൻകാസ് യുണൈറ്റഡ് എഫ്സിയെ ഖത്തർ തമിളർ സംഗം പരാജയപ്പെടുത്തി. കളിയിലുടനീളം പിരിമുറുക്കം അനുഭവപ്പെട്ട രണ്ടാമത്തെ മത്സരത്തിൽ ഫ്രെയ്ഡേ ഫിഫ മഞ്ചേരി, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗ്രാൻഡ് മാൾ എഫ്സിയെ പരാചയപ്പെടുത്തി. വ്യത്യസ്ത ടീമുകൾക്കായി ചെന്നൈ എഫ്സിയുടെ ഗുൽക്രീത്, ബാംഗ്ലൂർ എഫ്സിയുടെ രോഹിത് ഡാനു, റിയൽ കാശിമീരിന്റെ ഹമദ് മുഹമ്മദ് , ഗോകുലത്തിന്റെ നിതിൻ കൃഷ്ണ, അജാത് (ഈസ്റ് ബംഗാൾ ), ഷിജിൻ , നസീബ്, ബിലാൽ, നിതിൻ , ഇർഷാദ്, അജ്സൽ (ഫോർമർ കേരള ബ്ലാസ്റ്റേഴ്സ്), ജോസൻ (മണിപ്പൂർ), മുഹമ്മദ് സല (എഫ്സി ബാംഗ്ളൂർ ), ഫസലു, സെന്തിലാൻ, ഷാനിദ് വാളൻ , രാഹുൽ രാജ് തുടങ്ങി പ്രമുഖർ ബൂട്ടണിഞ്ഞിരുന്നു. എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിലായി ദോഹ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കുടുംബങ്ങൾക്ക് പ്രത്യേക ഇരിപ്പിടം ക്രമീകരി ച്ചിട്ടുണ്ട്.











