01:09am 29 October 2026
NEWS
ഖിയ ചാമ്പ്യൻസ് ലീഗ് : ഫൈനൽ ഇന്ന് സിറ്റി എക്‌സ്‌ചേഞ്ച് ഗ്രാൻഡ് മാളിനെ നേരിടും
30/05/2025  06:10 AM IST
nila
ഖിയ ചാമ്പ്യൻസ് ലീഗ് : ഫൈനൽ ഇന്ന് സിറ്റി എക്‌സ്‌ചേഞ്ച്   ഗ്രാൻഡ് മാളിനെ നേരിടും

ദോഹ: ഒന്നര  മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിന്റെ കലാശക്കൊട്ട് ഇന്ന് ഏഴുമണിക്ക് ദോഹ സ്റ്റേഡിയത്തിൽ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി, ഐ എസ് എൽ, ഐ ലീഗ് ടൂർണമെന്റുകളിൽ തിളങ്ങിയ ഡസൻ കണക്കിന് കളിക്കാർ അണിനിരന്ന എട്ടു ടീമുകൾ പരസ്പരം ഏറ്റുമുട്ടി അവസാന ലാപ്പിലെത്തിയ ഖിയ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ സിറ്റി എക്‌സ്‌ചേഞ്ച്   കരുത്തരായ ഗ്രാൻഡ് മാളിനെയാണ് നേരിടുന്നത്. ഇരു ടീമുകളും പ്രഗത്ഭ താരങ്ങൾ കൊണ്ട് സമ്പന്നമാണ്. കളിച്ച കളികൾ എല്ലാം വിജയിച്ചു വരുന്ന സിറ്റി എക്സ്ചേഞ്ച് , ഓരോ കളി കഴിയുമ്പോഴും കൂടുതൽ ഒത്തിണക്കം കാണിക്കുന്ന ഗ്രാൻഡ് മാളിനെ നേരിടുമ്പോൾ പ്രവചനം അസാദ്യം. 
ഇന്ത്യ അണ്ടർ 23 താരം സുഹൈൽ, പ്രതിരോധത്തിലെ ഉരുക്കുകോട്ടകൾ  ക്ലാരൻ സേവ്യേറും  റിയാസും പിന്നെ ഗോകുലം താരം നിതിൻ മധുവും. മുന്നേറ്റ നിരയിൽ അജതും ഷിജിനും നസീബും അടങ്ങിയ ടോട്ടൽ ഫുട്ബോളിന്റെ അപ്പോസ്തലന്മാരായ സിറ്റിയെ തളക്കാൻ  കേരള ബ്ലാസ്റ്റേഴ്‌സ്  മുൻ താരം  സലാഹ്, ഐ എസ് എൽ സ്റ്റാർ -  അജ്സൽ, ഐ എസ് എൽ താരം - ഗനി അഹമ്മദ് , ഗോകുലത്തിന്റെ  റിഷാദ്,  അതുൽ ഉണ്ണി തുടങ്ങി നിരവധി പ്രമുഖരുമായാണ് ഗ്രാൻഡ്മാൾ കളത്തിലിറങ്ങുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img